ജനരഞ്ജന പുരസ്‌കാരം മന്ത്രി വി.എന്‍.വാസവന്; അവാര്‍ഡ് തുക അനാഥ മന്ദിരത്തിന് കൈമാറി മന്ത്രി

കുഞ്ചര്‍ നമ്പ്യാര്‍ സ്മാരക സംസ്‌ക്കാരിക സമിതി ഏര്‍പ്പെടുത്തിയ ജനരഞ്ജന പുരസ്‌കാരം മന്ത്രി വി.എന്‍.വാസവന്. കോട്ടയം പ്രസ്സ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ജസ്റ്റീസ് കെ.ടി.തോമസ് പുരസ്‌ക്കാരം മന്ത്രി വി.എന്‍.വാസവന് കൈമാറി.അവാര്‍ഡ് തുകയായി ലഭിച്ച 25000 രൂപ മന്ത്രി അനാഥ മന്ദിരത്തിന് കൈമാറി.

പ്രസ്സ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച അവാര്‍ഡ്ദാന ചടങ്ങില്‍ കുഞ്ചര്‍ നമ്പ്യാര്‍ സ്മാരക സംസ്‌ക്കാരിക സമിതി ഭാരവാഹികളും സന്നിഹിതരായിരുന്നു. മലയാള ഭാഷയ്ക്ക് സമഗ്ര സംഭാവന നല്‍കിയ കുഞ്ചര്‍ നമ്പ്യാരുടെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി വി.എന്‍.വാസവന്‍ അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News