Vikram: സഹായിയുടെ മകന്റെ വിവാഹം നടത്തി വിക്രം; ക്ഷേത്രത്തിലെത്തി താലി കൈമാറി; വീഡിയോ വൈറല്‍

40 വര്‍ഷം വീട്ടു ജോലിക്കാരനായി തന്നോടൊപ്പം ജോലി ചെയ്തയാളുടെ മകന്റെ വിവാഹം ഏറ്റെടുത്ത് നടത്തി നടന്‍ ചിയാന്‍ വിക്രം(Vikram). വിക്രം വിവാഹത്തില്‍ പങ്കെടുക്കുകയും ക്ഷേത്രത്തിലെത്തി താലി വരന് കൈമാറുകയും ചെയ്തു.


വിക്രമിന്റെ വീട്ടില്‍ ജോലി ചെയ്ത് വരികെ അടുത്തിടെ മരിച്ച ഒഴിമാരന്‍ എന്നയാളുടെ മകന്റെ വിവാഹച്ചടങ്ങിലാണ് വിക്രം പങ്കെടുത്തത്. ഒഴിമാരന്റെ മകന്‍ ദീപക്കിന്റേയും വര്‍ഷിണിയുടേയും വിവാഹമായിരുന്നു തിങ്കളാഴ്ച.

തിരുപ്പൂരിലെ കന്തസ്വാമി ക്ഷേത്രത്തിലായിരുന്നു ചടങ്ങുകള്‍. വിവാഹച്ചടങ്ങില്‍ താലി കൈമാറിയതും വിക്രം തന്നെയാണ്. വിക്രമിന്റെ വീട്ടില്‍ തന്നെയാണ് ദീപക്കിന്റെ അമ്മയ്ക്കും ജോലി. ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News