റാസല്‍ഖൈമയിലെ വില്ലയില്‍ ഒന്നരമാസം പ്രായമുള്ള കുട്ടി മുങ്ങി മരിച്ചു

ഒന്നരമാസം പ്രായമുള്ള കുട്ടി വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. റാസല്‍ഖൈമയിലെ വില്ലയിലെ നീന്തല്‍ക്കുളത്തിലാണ് യു.എ.ഇ സ്വദേശികളുടെ കുട്ടി മുങ്ങിമരിച്ചത്.

സംഭവം നടന്ന ഉടനെ തന്നെ റാസല്‍ഖൈമയിലെ സഖര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചെങ്കിലും വഴിയില്‍ വച്ചുതന്നെ മരിക്കുകയായിരുന്നു.

താമസസ്ഥലങ്ങളിലെയും ഹോട്ടലുകളിലെയും നീന്തല്‍കുളങ്ങളില്‍ മുങ്ങിമരണങ്ങള്‍ ഗൗരവമായെടുത്തിരിക്കുകയാണ് അധികൃതര്‍. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ വര്‍ഷമാദ്യം മറ്റൊരു എമിറാത്തി കുട്ടിയും ഇതുപോലെ താമസസ്ഥസ്ഥലത്തെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News