Shankar: മലയാളത്തിന്റെ റൊമാന്റിക് ഹീറോ ശങ്കര്‍ തിരിച്ചുവരുന്നു; ‘ഓര്‍മ്മകളില്‍’ റിലീസ് പ്രഖ്യാപിച്ചു

മലയാളത്തിന്റെ റൊമാന്റിക് ഹീറോ ശങ്കര്‍(Shankar) ഒരിടവേളയ്ക്കു ശേഷം കരുത്തുറ്റ വേഷത്തില്‍ തിരിച്ചെത്തുന്നു. ‘ഓര്‍മ്മകളില്‍’ എന്ന ചിത്രത്തില്‍ ഡിഐജി കഥാപാത്രമായിട്ടാണ് ശങ്കര്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുന്നത്. ഒരു സസ്‌പെന്‍സ് സെന്റിമെന്റല്‍ ത്രില്ലറായിട്ട് ഒരുക്കിയിരിക്കുന്ന ‘ഓര്‍മ്മകളില്‍’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 23ന് ചിത്രം തിയറ്ററുകളിലെത്തും.

എം വിശ്വപതാപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും വിശ്വപ്രതാപിന്റേത് തന്നെ. നിതിന്‍ കെ രാജ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷാജു ശ്രീധര്‍, നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ പൂജിത മേനോന്‍, വിജയകുമാരി, അജയ്, ആര്യന്‍ കതൂരിയ, റോഷന്‍ അബ്ദുള്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ, സുരേഷ് കുമാര്‍, പി സുരേഷ് കൃഷ്ണ എന്നിവരും ചിത്രത്തിലുണ്ട്. പ്രീമിയര്‍ സിനിമാസിന്റെ ബാനറില്‍ എം വിശ്വപ്രതാപ് ചിത്രം നിര്‍മിക്കുന്നു. ജാസി ഗിഫ്റ്റ് ചിത്രത്തിനായി ഒരു ഗാനം ആലപിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഗാനരചന എം വിശ്വപ്രതാപ്. സംഗീതം ജോയ് മാക്‌സ്വെല്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജയശീലന്‍ സദാനന്ദന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – എ എല്‍ അജികുമാര്‍ , പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, കല-ബിനില്‍ കെ ആന്റണി, ചമയം – പ്രദീപ് വിതുര, കോസ്റ്റിയും – രവികുമാരപുരം, പ്രൊഡക്ഷന്‍ മാനേജര്‍ – പ്രസാദ് മുണ്ടേല, ഫിനാന്‍സ് കണ്‍ട്രോളര്‍ – ടി മഗേഷ്, ഡിസൈന്‍സ് – വിനീത് വാസുദേവന്‍, സംവിധാന സഹായികള്‍ – ആഷിക് സുധാകരന്‍, അരുണ്‍ കുമ്മാസി, സ്‌നിഗ്ദിന്‍ന്‍ സൈമണ്‍ ജോസഫ് , സോബിന്‍ ജോസഫ് ചാക്കോ , വിതരണം – സാഗാ ഇന്റര്‍നാഷണല്‍ , സ്റ്റുഡിയോ – പോസ്റ്റ് ഫോക്കസ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റില്‍സ് – അജേഷ് ആവണി , പിആര്‍ഒ – അജയ് തുണ്ടത്തില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News