ഭാരത് ജോഡോ യാത്ര; സംഘടനാ നടപടി നേരിട്ടയാൾ രാഹുലിനൊപ്പം നടക്കരുത്, യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി. യൂത്ത് കോൺഗ്രസ് നേതാവ് NS നുസൂറിനെയാണ് പുറത്താക്കിയത്. സംഘടനാ നടപടി നേരിട്ടയാൾ രാഹുലിനൊപ്പം നടക്കരുതെന്ന് കെ പി സി സി നിർദേശം നൽകി. ഒരു വിഭാഗം നേതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നുസൂറിനെതിരെ നടപടി എടുത്തത്.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വധശ്രമ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വാട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ന്നതില്‍ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന നുസൂറിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ എന്തിനാണ് സസ്പെന്റ് ചെയ്തത് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും സംഘടനയ്ക്കുള്ളിൽ നിന്നും ചിലർ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു എന്ന് പരാതി നൽകിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നും എന്‍ എസ് നുസൂര്‍ നേരത്തെ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here