ഗ്യാൻവാപി മസ്ജിദ് വിഷയം; നിയമം തെറ്റായി വ്യാഖ്യാനിക്കുന്നത് പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും, CPIM പി ബി

ഗ്യാൻവാപി വിധിക്കെതിരെ സിപിഐഎം പോളിറ്റ് ബ്യുറോ. 1991ലെ ആരാധനാലയ നിയമത്തിന്റെ പിന്നിലെ ലക്ഷ്യത്തിന്റെ വ്യക്തമായ ലംഘനമാണ് ഗ്യാൻവാപി മസ്ജിദ് കേസിൽ വാരണാസിയിലെ ജില്ലാ കോടതിയുടെ വിധി. ജുഡീഷ്യറിയിലെ വകുപ്പുകൾ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും സിപിഐഎം പോളിറ്റ് ബ്യുറോ വ്യക്തമാക്കി.

ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ട സ്ഥലങ്ങളിലാണ് ഇന്നത്തെ മസ്ജിദുകൾ നിർമ്മിച്ചിരിക്കുന്നത് എന്ന വാദം മതവികാരം വർധിപ്പിക്കാനും വർഗീയ അജണ്ടയ്ക്കായി ഉപയോഗിക്കാനുമുള്ള ശ്രമമെന്നും സിപിഐഎം പോളിറ്റ് ബ്യുറോ വിമർശിച്ചു.

അതേസമയം, കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി പള്ളിക്കുള്ളില്‍ നിത്യാരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. സിവിൽ കോടതിയില്‍ എത്തിയ ഹർജി സുപ്രീം കോടതി ഇടപെടട്ടാണ് വാരണാസി ജില്ലാകോടതയിലേക്ക് വിട്ടത്. കേസിന്‍റെ സങ്കീർണതയും വൈകാരികതയും പരിഗണിച്ച് മുതിര്‍ന്ന ജ‍ഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here