റെക്കോര്‍ഡ് കളക്ഷനുമായി കെ എസ് ആര്‍ ടി സി

പ്രതിദിന കലക്ഷനില്‍ റെക്കോഡുമായ് കെഎസ്ആര്‍ടിസി. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തിലാണ് കെഎസ്ആര്‍ടിസി സര്‍വ്വകാല റിക്കാര്‍ഡ് കലക്ഷനായ 8.4 കോടി രൂപ സ്വന്തമാക്കിയത്.

ഓണാവധി കഴിഞ്ഞ് തിരികെ മടങ്ങിയ മലയാളികള്‍ ഏറെയും ആശ്രയിച്ചത് കേരളത്തിന്റെ സ്വന്തം ആന വണ്ടിയെയാണ്. സെപ്തംബര്‍ 12 ആം തിയ്യതി മാത്രം 8.4 കോടി രൂപയുടെ വരുമാനമാണ് കെ എസ് ആര്‍ ടി സി സ്വന്തമാക്കിയത്. സംസ്ഥാനമൊട്ടാകെ 3941 ബസുകള്‍ സര്‍വ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.

ഇതോടെ പ്രതിദിന കളക്ഷന്‍ ടാര്‍ജറ്റ് ഭേദിക്കാനും കെ എസ് ആര്‍ ടി സി ക്കായി. സോണ്‍ അടിസ്ഥാനത്തില്‍ സൗത്ത് സോണ്‍ 3.13 കോടി രൂപ വരുമാനം നേടി സെന്‍ട്രല്‍ സോണില്‍ 2.88 കോടി , നോര്‍ത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. മേഖലാ ടിസ്ഥാനത്തില്‍ ടാര്‍ജററ്റിനെക്കാള്‍ 107.96% വരുമാനം സ്വന്തമാക്കി കോഴിക്കോട് മേഖല ഒന്നാമതായി. ജില്ലാ തലത്തിലും 59.22 ലക്ഷം രൂപ വരുമാനം നേടി കോഴിക്കോട് ഒന്നാമതായി. സംസ്ഥാനത്ത് ആകെ കളക്ഷന്‍ നേടിയതില്‍ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയാണ്. കെഎസ്ആര്‍ടിസി – സ്വിഫ്റ്റിന് മാത്രം 12 തീയതി 37 ലക്ഷം രൂപ വരുമാനം ലഭിച്ചു. ഇത്രയും കളക്ഷന്‍ നേടാന്‍ പരിശ്രമിച്ച കെഎസ്ആര്‍ടിസിയിലെ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും സിഎംഡി ബിജു പ്രഭാകര്‍ അഭിനന്ദനമറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News