രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രി അശോക് ചന്ദ്‌നക്ക് നേരെ ചെരുപ്പേറ്

രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രി അശോക് ചന്ദ്‌നക്ക് നേരെ ചെരുപ്പേറ്. സച്ചിന്‍ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി അശോക് ചന്ദ്‌നക്ക് നേരെ ചെരുപ്പ് എറിഞ്ഞതെന്നാണ് ആരോപണം. ചെരുപ്പ് എറിഞ്ഞ പ്രവര്‍ത്തകര്‍ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു.

ഗുര്‍ജ്ജര്‍ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയില്‍ സച്ചിന്‍ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.സംഭവത്തിന് പിന്നാലെ സച്ചിന്‍ പൈലറ്റിനെ വിമര്‍ശിച്ച് മന്ത്രി അശോക് ചന്ദ്‌ന രംഗത്തെത്തി. തനിക്ക് നേരെ ചെരുപ്പ് എറിഞ്ഞാല്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കില്‍ ആകട്ടെയെന്ന് അദ്ദേഹം ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News