ലഹരി ഗുളികകളുമായി ദമ്പതികള്‍ പിടിയില്‍

തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്സിംഗ് വിദ്യാര്‍ത്ഥികളായ ദമ്പതികള്‍ പിടിയില്‍.ദമ്പതികളില്‍ നിന്ന് 200 നൈട്രോ സെപാം ഗുളികകള്‍ കണ്ടെടുത്തു.ചിറയിന്‍കീഴ് സ്വദേശി പ്രജിന്‍ ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. ഇരുവരും അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ്.

ബൈക്കില്‍ കടത്തുമ്പോള്‍ തിരുവനന്തപുരം ചാക്കയില്‍ വച്ചാണ് ദമ്പതികള്‍ പിടിയിലായത്. ദര്‍ശന കൊല്ലം ഐവര്‍കാല സ്വദേശിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here