ഓണസദ്യ കളയല്‍: ശുചീകരണത്തൊഴിലാളികള്‍ക്കെതിരായ നടപടി പിന്‍വലിക്കുന്നത് ആലോചിക്കും : മേയര്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശുചീകരണത്തൊളിലാളികള്‍ ഓണസദ്യ മാലിന്യകുപ്പയില്‍ കളഞ്ഞ സംഭവത്തില്‍ അവര്‍ക്കെതിരെയെടുത്ത നടപടി പിന്‍വലിക്കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. സസ്‌പെന്‍ഷന്‍ അന്വേഷണത്തിന്റെ ഭാഗമാണെന്നും നടപടി അല്ലെന്നും മേയര്‍ പറഞ്ഞു.

ജോലിസമയത്ത് ഓണം ആഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാല സര്‍ക്കിളിലെ ഒരു വിഭാഗം ശുചീകരണ തൊഴിലാളികളാണ് പ്രതിഷേധിച്ചത്. ഈ സംഭവത്തിലാണ് 11 പേര്‍ക്കെതിരെ നടപടിയെടുത്തിരുന്നത്.സ്ഥിരം ജീവനക്കാരായ 7 പേരെ സസ്‌പെന്റ് ചെയ്യുകയും 4 കരാര്‍ ജീവനക്കാരെ പിരിച്ചുവിടുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News