Vinayan: ‘ഇവിടെയുള്ള ചിലരെ സമീപിച്ചപ്പോള്‍ ഞെട്ടല്‍ ആയിരുന്നു’; ‘പത്തൊന്‍പതാം നൂറ്റാണ്ടി’ലെ നങ്ങേലിയെക്കുറിച്ച് വിനയന്‍

വിനയന്‍(Vinayan) ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ(Pathonpatham Noottandu) ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു നങ്ങേലിയുടേയത്. തെന്നിന്ത്യന്‍ നടി കയാദു ലോഹറാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. കയാദുവിലേക്ക് നങ്ങേലി എന്ന കഥാപാത്രം എത്തിയതിനേക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ വിനയന്‍. നങ്ങേലിയുടെ കഥാപാത്രത്തിന് ചില സവിശേഷതകള്‍ ഉണ്ടെന്നും ഇവിടെ പലരെയും ആ കഥാപാത്രത്തിനായി സമീപിച്ചിരുന്നുവെന്നും വിനയന്‍ വ്യക്തമാക്കി.പത്തൊമ്പതാം നൂറ്റാണ്ടില്‍ മാറ് മുറിച്ച് ആത്മഹൂതി ചെയ്യുന്നയാളാണ് നങ്ങേലി കഥാപാത്രം. ഇക്കാര്യം കേട്ടപ്പോള്‍ പലരും ഞെട്ടി പിന്മാറുകയായിരുന്നുവെന്നും ആ കഥാപാത്രത്തെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഉദ്ദേശിക്കുന്നത് പോലെ നന്നാവുമായിരുന്നില്ലെന്നും വിനയന്‍ പറഞ്ഞു. കയാദു കഥ കേട്ട് ശേഷം ഞാനിത് ചെയ്യുമെന്ന് അറിയിക്കുകയായിരുന്നുവെന്നും വിനയന്‍ വ്യക്തമാക്കി.

‘നങ്ങേലി എന്ന് പറഞ്ഞാല്‍ വയലേലകളില്‍ പണി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ശരീര പ്രകൃതിയുള്ള ആളാണ്, എന്നാല്‍ സുന്ദരിയാണ്, ഒരു വാര്യരുടെ തന്റേടമൊക്കെ വേണം. ഇവിടെ പല പെണ്‍കുട്ടികളും ശരീര പ്രകൃതിയില്‍ ചെറുതാണ്. ചിലരെ സമീപച്ചപ്പോള്‍ അവര്‍ക്കൊക്കെ ഞെട്ടല്‍ ആയിരുന്നു, മാറ് മുറിച്ച് ആത്മഹൂതി ചെയ്യുകയെന്ന് പറയുമ്പോള്‍ ഞെട്ടി നിന്നവരുണ്ട്. ഞാന്‍ നിര്‍ബന്ധിച്ച് സമ്മതിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ ഇത്രയും ഭംഗിയായി ചെയ്യാന്‍ കഴിയില്ല. ഞാന്‍ ചെയ്യാം , നങ്ങേലിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാന്‍ പഠിച്ചു കഴിഞ്ഞു’എന്നാണ് കയാദു പറഞ്ഞത്. ഇങ്ങനെ പറയുന്നവര്‍ക്ക് കൈ കൊടുക്കുക എന്നതാണ്. കയാദു എന്റെയുടത്ത് പറഞ്ഞു ‘ഞാനിത് ചെയ്തിരിക്കുമെന്ന്’ അതാണ് കൈ കൊടുക്കാന്‍ കാരണം’. വിനയന്‍ പ്രതികരിച്ചു.

മാറുമറയ്ക്കുന്നതും മുലക്കരവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കായി നടന്ന സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു നങ്ങേലി. ആയോധ കലകള്‍ വശമുള്ള ശക്തമായ സ്തീ കഥാപാത്രത്തെ മനോഹരമായാണ് കയാദു അവതരിപ്പിച്ചിരിക്കുന്നത്. കന്നഡയില്‍ സജീവമായ കയാദുവിന്റെ ആദ്യ മലയാളം സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. തന്റെ സിനിമ ബിഗ്സ്‌ക്രീനില്‍ കണ്ട് കരയുന്ന കയാദുവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. നങ്ങേലിയുടെ പ്രിയപ്പെട്ട ചിരുകണ്ടനെ അവതരിപ്പിച്ച സെന്തില്‍ കൃഷ്ണ ആയിരുന്നു വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News