രാഹുലിനായി ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ : മനോരമയുടെ നുണപൊളിച്ച് സോഷ്യല്‍ മീഡിയ

രാഹുല്‍ ഗാന്ധിയുടെ ജാഥ പൊലിപ്പിക്കാന്‍ കിലോമീറ്ററുകള്‍ നീളത്തില്‍ നുണയുമായി മലയാള മനോരമ. പ്രായമായ സ്ത്രീക്ക് രാഹുല്‍ കുടിക്കാന്‍ വെള്ളം നല്‍കുന്ന ചിത്രത്തിന്റെ അടിക്കുറിപ്പിലാണ് മനോരമ കിലോമീറ്ററുകള്‍ കൂട്ടിച്ചേര്‍ത്തത്.

‘രാഹുല്‍ഗാന്ധി തന്നെ കാണാന്‍ തിരുവനന്തപുരത്ത് ശ്രീകാര്യത്തു നിന്ന് ചാവടിമുക്കുവരെ കിലോമീറ്ററുകളോളം സഞ്ചരിച്ചു തളര്‍ന്ന സ്ത്രീക്ക് കുടിവെള്ളം നല്‍കി ആശ്വസിപ്പിക്കുന്നു’ എന്നാണ് അടിക്കുറിപ്പ്.

എന്നാല്‍ ശ്രീകാര്യത്തു നിന്ന് ചാവടിമുക്കുവരെ ദൂരം ഒരു കിലോമീറ്റര്‍ പോലും വരില്ല. ഗൂഗിള്‍ മാപ്പടക്കം ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമാണ്.

‘പ്രായമായ സ്ത്രീകള്‍ക്ക് വെള്ളം കൊടുക്കുക, ബേക്കറിയില്‍ കയറുക, കുട്ടികളെ എടുക്കുക, അമ്മച്ചിമാരെ കെട്ടിപ്പിടിക്കുക… തുടങ്ങിയ ഫോട്ടോ ഷൂട്ടുകളല്ല, സംഘപരിവാറിനെതിരെ ഉറച്ച നിലപാടും സാമ്പത്തിക നയങ്ങളില്‍ വ്യത്യസ്തയുമാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും കുറച്ച് കഴിഞ്ഞാല്‍ മനസിലാകും.’-എന്നാണ് ടിറ്റോ ആന്റണി എഴുതിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News