Kangaroo: വീട്ടിൽ വളർത്തിയിരുന്ന കങ്കാരു ആക്രമിച്ചു; ഏഴുപത്തേഴുകാരൻ മരിച്ചു

വീട്ടിൽ വളർത്തിയിരുന്ന കങ്കാരു(kangaroo)വിന്റെ ആക്രമണത്തിൽ ഏഴുപത്തേഴുകാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പടിഞ്ഞാറൻ ഓസ്ട്രേലിയ(Australia)യിലെ റെഡ്മോൻഡിലാണ് സംഭവം.

86 വർഷത്തിനിടെ ഉണ്ടായ കങ്കാരുക്കളിൽ നിന്ന് ഉണ്ടായ ആദ്യ മാരക ആക്രമണമാണ് ഇതെന്ന് ഓസ്ട്രേലിയൻ പൊലീസ് അറിയിച്ചു. ഗുരുതരമായ പരുക്കുകളോടെ ബന്ധുവാണ് ഇയാളെ വീട്ടിൽ കണ്ടെത്തിയത്.

വയോധികനെ കങ്കാരു ആക്രമിച്ചതായി കരുതുന്നു എന്നാണ് പൊലീസ്(police) അറിയിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ്(ambulance) എത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അപകടം അറിഞ്ഞ് അടിയന്തര സഹായത്തിനെത്തിയവരെ തടഞ്ഞ കങ്കാരുവിനെ വെടിവച്ചു കൊന്നതായും പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here