രാജ്യത്ത് ക്യാന്‍സര്‍, പ്രമേഹ മരുന്നുകളുടെ വില കുറയും

രാജ്യത്ത് ക്യാന്‍സര്‍, പ്രമേഹ മരുന്നുകളുടെ വില കുറയും.ആവശ്യമരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ക്യാന്‍സറിനെതിരായ 4 മരുന്നുകള്‍ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പുതിയ 34 മരുന്നുകളാണ് പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

ആവശ്യ മരുന്നുകളുടെ പരിഷ്‌കരിച്ച പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവൃയാണ് പ്രസിദ്ധീകരിച്ചത്. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. പുതുക്കിയ പട്ടികയില്‍ 34 മരുന്നുകള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പട്ടികയിലുണ്ടായിരുന്ന 26 മരുന്നുകള്‍ ഒഴിവാക്കി. പ്രമേഹ ചികിത്സയ്ക്കുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ഗിന്‍, ടെ നിലിഗ്ലിറ്റിന്‍ എന്നീ രണ്ട് മരുന്നുകള്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ ക്യാന്‍സറിനെതിരായ കുത്തിവെക്കുന്ന 3 മരുന്നുകളും, കാപ്‌സ്യൂള്‍ ആയി ഉപയോഗിക്കാവുന്ന ഒരു മരുന്നുമാണ് കൂട്ടിച്ചേര്‍ത്തത്.

രണ്ട് ആന്റി ഫംഗല്‍ മരുന്നുകള്‍, പുകവലി നിര്‍ത്താനുള്ള ആന്റിബയോട്ടിക്കുകള്‍, എച്ച് ഐ വി ചീകിത്സയ്ക്കുള്ള 2 മരുന്നുകള്‍ തുടങ്ങി നിരവധി മരുന്നുകള്‍ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയുടെ ചീകിത്സയ്ക്കുള്ള രണ്ട് മരുന്നുകള്‍ കൂട്ടിച്ചേര്‍ക്കുകയും നേരത്തേ ഉണ്ടായിരുന്ന 2 മരുന്നുകള്‍ ഒഴിവാക്കുകയും ചെയ്തു.അടിയന്തര ഉപയോഗത്തിനുള്ള അനുമതി മാത്രമാണ് കോവിഡ് മരുന്നുകള്‍ക്കുള്ളത്. അതിനാല്‍ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ല. പട്ടിക പ്രാബല്യത്തില്‍ വരുന്നതോടെ ക്യാന്‍സര്‍, പ്രമേഹ മരുന്നുകളുടെ വില കുറയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News