Pappada Boli: നാടന്‍ കടകളിലെ പപ്പടബോളി വീട്ടിലുണ്ടാക്കാം

നാടന്‍ കടകളിലെ പപ്പടബോളി(Pappada Boli) ഇനി വീട്ടിലുണ്ടാക്കാം. അതും ഏറ്റവും ഈസിയായി. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍

1.ഇടത്തരം പപ്പടം – 25

2.പുട്ടിന്റെ അരിപ്പൊടി – ഒരു കപ്പ്

മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

കായംപൊടി – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ജീരകം, വെളുത്ത എള്ള് – ഓരോ ചെറിയ സ്പൂണ്‍ വീതം

3.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പപ്പടം വൃത്തിയാക്കി വയ്ക്കുക. രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ കലക്കി വയ്ക്കുക. എണ്ണ നന്നായി ചൂടാകുമ്പോള്‍ ഓരോ പപ്പടവും ഈ മിശ്രിതത്തില്‍ മുക്കി എണ്ണയിലിട്ട് പൊരിച്ചെടുത്ത് ബോളി തയാറാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here