കിഴക്കന്‍ ലഡാക്കിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായി

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ നിന്നുള്ള സൈനിക പിന്മാറ്റം പൂര്‍ത്തിയായി. ഗോഗ്ര- ഹോട്‌സ്പ്രിങ് മേഖലയില്‍ നിന്ന് ആണ് ഇന്ത്യയും ചൈനയും സൈനികരെ പിന്‍വലിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ക്കൊടുവിലാണ് നടപടി. 2020ന് മുന്‍പുള്ള സ്ഥാനത്തേയ്ക്കാണ് ചൈനീസ് സൈന്യം പിന്മാറിയിരിക്കുന്നത്.

2020ല്‍ അതിര്‍ത്തിയില്‍ വിവിധ ഇടങ്ങളില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയതിനെ തുടര്‍ന്നാണ് ഇന്ത്യ പ്രതിരോധ സൈനിക നടപടികള്‍ ശക്തമാക്കിയത്.ഗല്‍വാന്‍ താഴ്വരയില്‍ ഇരു സൈനികരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാന്‍ കാരണമായി. തുടര്‍ന്ന് ബന്ധം മെച്ചപ്പെടുത്തുന്നതിന് നിരവധി തവണയാണ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News