Kozhikode: മുളക് പൊടി എറിഞ്ഞു; കോഴിക്കോട് ട്രാൻസ്ജെൻഡറിന് നേരെ ആക്രമണം

കോഴിക്കോട്(Kozhikode) മാങ്കാവിൽ ട്രാൻസ്ജെൻഡറിന്(transgender) നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴരയോടെ ഫറോക്ക് ചുങ്കത്ത് നിന്നും മാങ്കാവിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

കാർ ബ്രേക്ക് ഡൗണായി വഴിയിൽ നിർത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ടു പേർ മുളക് പൊടി എറിയുകയായിരുന്നു. കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമം നടന്നു. പരുക്കേറ്റ ഇവർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here