ആനയുടെ ആക്രമണം; പാപ്പാനും സ്ത്രീയും അത്ഭുതകരമായി രക്ഷപ്പെട്ടു; വീഡിയോ

കര്‍ണാടകയില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് പാപ്പാനും സ്ത്രീയും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിശീലന കേന്ദ്രത്തിലെ ആനയാണ് ഇടഞ്ഞത്.

വെള്ളിയാഴ്ച ശിവമോഗ സാക്രേബെയിലില്‍ റോഡിലാണ് സംഭവം. മണികണ്ഠ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാനായ ഖലീലിനെ സ്‌കൂട്ടറില്‍ കണ്ടപ്പോഴാണ് ആന ആക്രമണത്തിന് മുതിര്‍ന്നത്.

ആനയെ കണ്ടതോടെ, ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നടുറോഡില്‍ ഉപേക്ഷിച്ച് ഖലീല്‍ ഓടിമറഞ്ഞു. ഖലീലിനെ കണ്ടതോടെ, ആന അക്രമാസക്തമായ നിലയിലേക്ക് മാറുകയായിരുന്നു. ഖലീലിനെ ലക്ഷ്യമാക്കി ആന കുതിച്ചുപായുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഈസമയത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് സ്ത്രീ പുറത്തേയ്ക്ക് വന്നത്. ആനയുടെ ആക്രമണത്തില്‍ നിന്ന് സ്ത്രീ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അക്രമാസക്തമായ നിലയില്‍ ആനയെ കണ്ടതോടെ, സ്ത്രീ കാറില്‍ കയറി ഡോര്‍ അടച്ചു. സ്ത്രീയെയും കാറിനെയും ശ്രദ്ധിക്കാതെ, പാപ്പാന്‍ പോയ വഴി മാത്രം ആന നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News