Emmy Awards: ‘സ്‌ക്വിഡ് ഗെയി’മിനായി ലീ ജംഗ്-ജെ, ‘യൂഫോറിയ’യ്ക്ക് സെന്‍ഡയ; എമ്മി അവാര്‍ഡ്‌സ് പ്രഖ്യാപിച്ചു

ടെലിവിഷന്‍ രംഗത്തെ രാജ്യാന്തര പുരസ്‌കാരമായ എമ്മി പുരസ്‌കാരങ്ങള്‍(Emmy Awards) പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച സീരീസുകളേയും അവയിലെ പ്രകടനങ്ങളേയും വിലയിരുത്തിയ അവാര്‍ഡില്‍ നാഴികക്കല്ലായി ലീ ജംഗ്-ജെയുടേയും സെന്‍ഡയയുടേയും നേട്ടങ്ങള്‍. ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച നടിയായാണ് സെന്‍ഡയ കോള്‍മാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ‘സ്‌ക്വിഡ് ഗെയി’മിലെ പ്രകടനത്തിന് മികച്ച നടനായി ലീ ജംഗ്-ജെയും തെരഞ്ഞെടുക്കപ്പെട്ടു.

സെന്‍ഡയ കോള്‍മാന്‍ രണ്ടാം തവണയാണ് ഈ വിഭാഗത്തില്‍ മികച്ച നടിയാകുന്നത്. 2020 ല്‍ ആയിരുന്നു ഇതിന് മുന്‍പ് സെന്‍ഡയ മികച്ച നടിയായത്. രണ്ട് തവണ ഈ വിഭാഗത്തില്‍ അവാര്‍ഡ് നേടുന്ന ആദ്യ കറുത്ത വംശജയും പ്രായം കുറഞ്ഞ നടിയുമാണ് അവര്‍. ഡ്രാമാ സീരീസ് വിഭാഗത്തില്‍ മികച്ച നടന്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ലീ ജംഗ്-ജെ ഈ വിഭാഗത്തില്‍ വിജയിയാകുന്ന ആദ്യ ഏഷ്യന്‍ വംശജനാണ്.

എഴുപത്തി നാലാം എമ്മി അവാര്‍ഡ്‌സില്‍ 25 വിഭാഗങ്ങളില്‍ നോമിനേഷന്‍ നേടിയ ‘സക്‌സഷന്‍’ ആണ് മികച്ച ഡ്രാമാ സീരീസ്. 20 നോമിനേഷനുകളില്‍ മത്സരിച്ച ‘ടെഡ് ലാസോ’ ആണ് മികച്ച കോമഡി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. പതിനാല് നോമിനേഷനുകളുമായി കൊറിയന്‍ സീരീസ് ‘സ്‌ക്വിഡ് ഗെയി’മും ചരിത്രം സൃഷ്ടിച്ചു. മികച്ച നടന്‍, മികച്ച സംവിധാനം(ഹ്വാങ് ഡോങ്-ഹ്യൂക്ക്), പ്രൊഡക്ഷന്‍ ഡിസൈന്‍, സംഘട്ടനം, സ്‌പെഷ്യല്‍ വിഷ്വല്‍ ഇഫക്റ്റ്‌സ് ഉള്‍പ്പടെയുള്ള അവാര്‍ഡുകള്‍ സീരീസ് സ്വന്തമാക്കുകയും ചെയ്തു.

കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച സംവിധാനത്തിന് തെരഞ്ഞെടുക്കപ്പെട്ടത് ‘ടെഡ് ലാസോ’യിലെ നോ വെഡ്ഡിംഗ്‌സ് ആന്‍ഡ് എ ഫ്യൂണറല്‍ എന്ന എപ്പിസോഡിനായി എം ജെ ഡെലനി ആയിരുന്നു. ടെഡ് ലാസോ തന്നെയാണ് മികച്ച കോമഡി സീരീസ്. കോമഡി സീരീസ് വിഭാഗത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ടെഡ് ലാസോയിലെ പ്രകടനത്തിന് ജേസണ്‍ സുഡെക്‌സിനെയാണ്. ഔട്ട്സ്റ്റാന്‍ഡിങ് ലിമിറ്റഡ് സീരിസ് പുരസ്‌കാരം ‘ദി വൈറ്റ് ലോട്ടസ്’ സ്വന്തമാക്കി. ഡ്രാമാ സീരീസില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌കാരം ജെസ്സി ആംസ്ട്രോംഗിനാണ്. കോമഡി സീരീസ് വിഭാഗത്തില്‍ ‘പൈലറ്റ്’ലെ അബട്ട് എലിമെന്ററിക്കായി ക്വിന്റ ബ്രണ്‍സണും.

മികച്ച ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിംഗ്, പ്രോസ്തറ്റിക് മേക്കപ്പ്, സംഘട്ടന ഏകോപനം, മ്യൂസിക് സൂപ്പര്‍വിഷന്‍ എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത് ‘സ്‌ട്രേഞ്ചര്‍ തിങ്‌സി’നാണ്. മികച്ച വോയ്‌സ് ഓവറായി തെരഞ്ഞെടുത്തത് ‘സ്റ്റാര്‍ ലോഡ് ടി’ചാല’യിലെ കഥാപാത്രത്തിനായി അന്തരിച്ച നടന്‍ ചാഡ്വിക് ബോസ്മാനാണ്. സ്‌ക്വിഡ് ഗെയിമിലെ അതിഥി വേഷത്തിന് ലീ യൂ-മീയും പുരസ്‌കാരം നേടി.

ആദ്യമായാണ് ഒരു കൊറിയന്‍ നടി ഈ പുരസ്‌കാരം നേടുന്നത്. 2020 ലെ ഏറ്റവും മികച്ച ഡ്രാമ സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ സീരീസ് ആയ ‘ഡല്‍ഹി ക്രൈം’ ആയിരുന്നു. ഇന്റര്‍നാഷണല്‍ എമ്മി പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പരിപാടിയും ഡല്‍ഹി ക്രൈം ആയിരുന്നു. 2012 ഡിസംബറില്‍ നടന്ന് ഡല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ അന്വേഷണത്തെ ആസ്പദമാക്കിയുള്ളതാായിരുന്നു സീരീസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News