ടേസ്റ്റി & ഹെല്‍ത്തി ബീറ്റ്‌റൂട്ട് മുട്ടത്തോരന്‍; ബാച്ച്‌ലേഴ്‌സിന് ഇത് ബെസ്റ്റ്

ടേസ്റ്റിയും ഹെല്‍ത്തിയുമായ(tasty and healthy recipe) ബീറ്റ്‌റൂട്ട്(Beetroot) മുട്ടത്തോരന്‍ കഴിച്ചിട്ടുണ്ടോ? ബാച്ച്‌ലേഴ്‌സിനും സിംപിള്‍ ആയി ടേസ്റ്റി വിഭവം ഉണ്ടാക്കാനാഗ്രഹിക്കുന്നവര്‍ക്കും ഈ ഐറ്റം ബെസ്റ്റ് ആണ്. ബീറ്റ്‌റൂട്ട് മുട്ടത്തോരന്‍ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.എണ്ണ – പാകത്തിന്

2.സവാള അരിഞ്ഞത് – ഒരു കപ്പ്

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

3.ബീറ്റ്‌റൂട്ട് പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

4.മുട്ട – രണ്ട്

5.കടുക് – കാല്‍ ചെറിയ സ്പൂണ്‍

6.വറ്റല്‍മുളക് – രണ്ട്

കറിവേപ്പില – അഞ്ച് ഇതള്‍

ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

പാനില്‍ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക. ഇതില്‍ ബീറ്റ്‌റൂട്ട് ചേര്‍ത്തു വഴറ്റിയ ശേഷം മുട്ട ചേര്‍ത്ത് പത്തു മിനിറ്റ് ഇളക്കി വേവിച്ചു വാങ്ങണം. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ആറാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിക്കുക. ഇത് ബീറ്റ്‌റൂട്ട്-മുട്ടക്കൂട്ടില്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News