ശ്രീകാര്യത്തുനിന്ന് ചാവടിമുക്കിലേക്കുള്ള ചെറു ദൂരത്തെ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ആക്കുന്നു! എന്താലേ?

ഭാരത് ജോഡോ യാത്ര കേരളത്തില്‍ രണ്ടാം ദിവസം അതിന്റെ പര്യടനം തുടരുകയാണ്. ഓരോ ദിവസവും കഴിയുന്തോറും യാത്രയെ പറ്റി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത കണ്ടാല്‍ നമ്മള്‍ ഞെട്ടും. ഭാരത് ജോഡോ യാത്രയുടെ പേരു മാറ്റി തള്ള് യാത്ര എന്നാക്കണമെന്ന രീതിയിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ദിവസം, ‘ രാഹുല്‍ഗാന്ധി തന്നെ കാണാന്‍ തിരുവനന്തപുരത്ത് ശ്രീ കാര്യത്തു നിന്ന് ചാവടിമുക്കുവരെ കിലോ മീറ്ററുകളോളം സഞ്ചരിച്ചു തളര്‍ന്ന സ്ത്രീക്ക് കുടിവെള്ളം നല്‍കി ആശ്വസിപ്പിക്കുന്നു’ എന്ന ഫോട്ടോ ക്യാപ്ഷനോടു കൂടി മനോരമയില്‍ വന്ന വാര്‍ത്ത. ഈ വാര്‍ത്ത കാണുമ്പോള്‍ ഈ രണ്ടു സ്ഥലങ്ങളെ കുറിച്ച് അറിയുന്നവര്‍ വാര്‍ത്ത കേട്ട് മൂക്കത്ത് കൈ വയ്ക്കും അല്ലെങ്കില്‍ മൂക്കത്ത് കൈ വച്ചു. തിരുവനന്തപുരം ജില്ലയിലെ ശ്രീ കാര്യത്തു നിന്ന് ചാവടിമുക്കുവരെ ഒരു കിലോ മീറ്റര്‍ തികച്ചില്ലെന്നുള്ളതാണ് വലിയൊരു സത്യം. അതു കൊണ്ട് തന്നെ ആളുകള്‍ ഈ യാത്രയെ ജോഡോ യാത്രക്കു പകരം തള്ളു യാത്ര എന്നു വിളിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല.

‘ഇത്തരം നാടകങ്ങളിലൂടെ കോണ്‍ഗ്രസ് രക്ഷപെടും എന്ന് ഇപ്പോള്‍ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ്. ഇന്ത്യ ഇന്ന് നേരിടുന്ന ഒരു പ്രേശ്‌നത്തേയും അഭിസംബോധന ചെയ്യാതെ ഈ കോമാളിതരതിലൂടെ നടത്തുന്ന ഈ യാത്ര മാധ്യമങ്ങളും എത്ര ശ്രെമിച്ചാലും വിചാരിക്കുന്ന ഒരു ഫലവും മുന്‍കാലങ്ങളെ പോലെ ഉണ്ടാക്കാന്‍ കഴിയില്ല. ജനങ്ങള്‍ കുറേ കാലമായില്ലേ ഇത്തരം നാടകങ്ങള്‍ കാണുവാന്‍ തുടങ്ങിയിട്ട്….?

എവിടെ നടന്നാലും താനും കാര്യസ്ഥനും കൂടി ചായക്കടയില്‍ കയറി പരിപ്പ് വടയും ഉഴുന്ന് വടയും കഴിക്കുന്ന ഫോട്ടോകള്‍ മാധ്യങ്ങള്‍ക്ക് കൊടുത്താലേ ജോഡോ പുര്‍ത്തിയാകു. ജോഡോ ലക്ഷ്യങ്ങളില്‍ ഒന്നും അതാകാം

പിആര്‍ പണിയിലൂടെ പിടിച്ചു നിന്നിരുന്ന കോണ്‍ഗ്രസ് ആ മേഖലയിലും പരാജയപ്പെടുന്നു

എന്നു തുടങ്ങി കോണ്‍ഗ്രസിനും ആവശ്യമില്ലാതെ കോണ്‍ഗ്രസിനു വേണ്ടി അതിശയോക്തി നിറഞ്ഞ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന മാധ്യമങ്ങളെയും ട്രോളി നിരവധി കമന്റുകളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും.

എന്തായാലും ഭാരത് ജോഡോ യാത്ര തുടങ്ങിയ അന്നുമുതല്‍ വിവാദ പെരുമഴയാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്മൃതി മണ്ഡപ ഉദ്ഘാടനം തുടങ്ങി നിരവധി വിഷയങ്ങള്‍ സ്വയം ഉണ്ടാക്കി വിവാദങ്ങള്‍ക്ക് കൊഴുപ്പു കൂട്ടുന്നുമുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയും മറ്റു പലരും പറയുന്നത് പോലെ ദിശയറിയാത്ത യാത്രയാണോ ഇതെന്ന് കാണേണ്ടി ഇരിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News