Dr. Alexander Karakkal: കണ്ണൂർ സർവ്വകലാശാല മുൻ വിസി ഡോ. അലക്സാണ്ടർ കാരയ്ക്കൽ അന്തരിച്ചു; അനുശോചിച്ച് മുഖ്യമന്ത്രി

കണ്ണൂർ(kannur) സർവ്വകലാശാല മുൻ വൈസ് ചാൻസലർ(vc) ഡോ. അലക്സാണ്ടർ കാരയ്ക്കൽ അന്തരിച്ചു. പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മുൻ സെക്രട്ടറിയായിരുന്നു.

ദീർഘകാലം ഓർത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല മാർത്തോമാ കോളജ് യൂണിയൻ സ്‌പീക്കറായായി പൊതുജീവിതം തുടക്കം കുറിച്ച ഡോ. അലക്സാണ്ടർ കാരയ്ക്കൽ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും യുഎസിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിലുമാണ് ഉപരിപഠനം നടത്തിയത്.

ഫുൾബ്രൈറ്റ് സ്കോളർഷിപ്പോടു കൂടിയാണ് പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തിയത്. പ്രശസ്ത വാഗ്മിക്കുള്ള സചിവോത്തമ ഗോൾഡ് മെഡൽ, ചന്ദ്രശേഖരമെഡൽ, ടാഗോർ ശതാബ്ദി ഗോൾഡ് മെഡൽ, യുനെസ്കോ അവാർഡ്, ചരിത്രകാരനുള്ള യുഎസ് പുരസ്‌കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്. അലക്സാണ്ടർ കാരയ്ക്കലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News