Karikk Dosha: രുചിയില്‍ കിടിലന്‍ കരിക്ക് ദോശ

രുചിയില്‍ കിടിലനാണ് കരിക്ക് ദോശ(Karikk Dosha). സോഫ്റ്റും ടേസ്റ്റിയുമായ ഈ ദോശ തയ്യാറാക്കാന്‍ എളുപ്പവുമാണ്. കിടിലന്‍ കരിക്ക് ദോശ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

1.പച്ചരി – ഒരു കപ്പ്

2.കരിക്ക് – രണ്ട്, ചുരണ്ടിയത്

ജീരകം – അര ചെറിയ സ്പൂണ്‍
ചുവന്നുള്ളി – അഞ്ച്

3.പഞ്ചസാര – ഒരു വലിയ സ്പൂണ്‍

ബേക്കിങ് സോഡ – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

പച്ചരി തലേന്നു രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കണം. രാവിലെ രണ്ടാമത്തെ ചേരുവ ചേര്‍ത്തു തരുതരുപ്പായി അരച്ചെടുക്കുക. ഇതില്‍ മൂന്നാമത്തെ ചേരുവ ചേര്‍ത്തു കലക്കി 20 മിനിറ്റ് അനക്കാതെ വയ്ക്കണം. ചൂടായ ദോശക്കല്ലില്‍ എണ്ണ പുരട്ടി ഓരോ തവി മാവു കോരിയോഴിച്ചു കട്ടിയുള്ള ദോശ പോലെ പരത്തി തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News