പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍; 4,000 കോടി ഡോളറിന്റെ നഷ്ടം

പാകിസ്ഥാനിലുണ്ടായ പ്രളയത്തില്‍ 4,000കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. 1,800 കോടി ഡോളറിന്റെ നാശനഷ്ടമെന്ന നാഷണല്‍ ഫ്ലഡ് റെസ്പോണ്‍സ് കോര്‍ഡിനേഷന്‍ സെന്ററിന്റെ ആദ്യ വിലയിരുത്തല്‍ തിരുത്തിയാണ് പുതിയ കണക്കെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടം 3,000 മുതല്‍ 4,000കോടി ഡോളര്‍ വരെയാണ് എന്നാണ് കണക്കുകള്‍ സൂപിപ്പിക്കുന്നതെന്ന് പാകിസ്ഥാന്‍ ആസൂത്രണകാര്യ മന്ത്രി അഹ്സന്‍ ഇഖ്ബാല്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വേള്‍ഡ് ബാങ്കിന്റെ അടക്കം സഹായം തേടാനാണ് പാകിസ്ഥാന്റെ തീരുമാനം.

പാകിസ്ഥാനില്‍ 3,000 കോടി ഡോളറിന്റെ നാശനഷ്ടം സംഭവിച്ചിരിക്കാം എന്നായിരുന്നു കഴിഞ്ഞയാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറെസന്‍സ് വിലയിരുത്തിയത്. എന്നാല്‍ ഇതിലും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പുറത്തുവന്ന കണക്കുകള്‍ സൂപിപ്പിക്കുന്നു. വിശദമായ റിപ്പോര്‍ട്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍ ആറാഴ്ചയ്ക്കുള്ളില്‍ അവതരിപ്പിക്കും എന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here