
കമ്പനിയിലെ ജോലിക്ക് പുറമെ ആദായകരമായ മറ്റു തൊഴിലുകളിലേര്‍പ്പെടുന്ന ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്‍ഫോസിസ്(Infosys). ഇത് കടുത്ത അച്ചടക്കലംഘനമാണെന്നും അത്തരം ജീവനക്കാര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കം കര്‍ശന നടപടിയുണ്ടാവുമെന്നും എച്ച്.ആര്‍ വിഭാഗം ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. അടുത്തിടെ വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജിയും മറ്റു തൊഴിലുകള്‍ ചെയ്യുന്നതിനെതിരെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്‍ഫോസിസിന്റെ അനുമതിയില്ലാതെ ഫുള്‍ ടൈമായോ പാര്‍ടൈമായോ മറ്റൊരു കമ്പനിയിലും ജോലി ചെയ്യരുതെന്ന് ഓഫര്‍ ലെറ്ററില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. കമ്പനി മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി മാത്രമേ ഇത്തരം ജോലികള്‍ ചെയ്യാന്‍ പാടുള്ളൂ. ഈ അനുമതി എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നും അത് കമ്പനിയുടെ വിവേചനാധികാരത്തില്‍ പെടുന്നതാണെന്നും ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു.
കോവിഡ് കാലത്ത് ‘വര്‍ക്ക് അറ്റ് ഹോം’ അനുവദിച്ചതോടെയാണ് ജീവനക്കാര്‍ വ്യാപകമായി പുറം ജോലികള്‍ ചെയ്യാന്‍ തുടങ്ങിയത്. ഐ.ടി മേഖലയിലാണ് ഇത് ഏറ്റവും കൂടുതലുള്ളത്. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നത് ജീവനക്കാരുടെ ഉത്പാദനക്ഷമതയേയും ആത്മാര്‍ത്ഥതയേയും ബാധിക്കുന്നുവെന്നാണ് ഇന്‍ഫോസിസ് മാനേജ്മെന്റിന്റെ വിലയിരുത്തല്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here