Pinarayi Vijayan: സിനിമ എന്ന മാധ്യമത്തിന്റെ രാഷ്ട്രീയ സാധ്യതകളെ ഗൊദാര്‍ദ് കൃത്യമായി ഉപയോഗിച്ചു: മുഖ്യമന്ത്രി

അന്തരിച്ച ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദിന്(Godard) ആദരാജ്ഞലിയര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സിനിമ എന്ന മാധ്യമത്തിന്റെ രാഷ്ട്രീയ സാധ്യതകളെ ഗൊദാര്‍ദ് കൃത്യമായി ഉപയോഗിച്ചു. പുരോഗമന ഇടതുപക്ഷ രാഷ്ട്രീയത്തെ സിനിമയുടെ ആശയ പരിസരത്തിലും ആഖ്യാന രീതികളിലും സജീവമായി കൊണ്ടുവരുന്നതില്‍ ഗൊദാര്‍ദ് വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍(Facebook) കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഫ്രഞ്ച് സിനിമാ സംവിധായകനും സൈദ്ധാന്തികനുമായ ഴാങ് ലൂക്ക് ഗൊദാര്‍ദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സാങ്കേതിക വിനോദോപാധി എന്നതിലുപരി സിനിമ എന്ന മാധ്യമത്തിന്റെ രാഷ്ട്രീയ സാധ്യതകളെ അദ്ദേഹം കൃത്യമായി ഉപയോഗിച്ചു. പുരോഗമന ഇടതുപക്ഷ രാഷ്ട്രീയത്തെ സിനിമയുടെ ആശയ പരിസരത്തിലും ആഖ്യാന രീതികളിലും സജീവമായി കൊണ്ടുവരുന്നതില്‍ ഗൊദാര്‍ദ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലോക സിനിമയിലെ അതികായനായ ഗൊദാര്‍ദിന് ആദരാഞ്ജലി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News