Ajith: ലഡാക്ക് ട്രിപ്പ് കഴിഞ്ഞു, ഹെലികോപ്റ്റര്‍ പറത്തി അജിത്ത്; വീഡിയോ വൈറല്‍

നടന്‍ അജിത്തും(Ajith) സംഘവും ബൈക്കില്‍ ലഡാക്ക് യാത്ര നടത്തിയത് സോഷ്യല്‍ മീഡിയയില്‍(Social media) ഹിറ്റായിരുന്നു. ഇപ്പോഴിതാ ട്രിപ്പിന് ശേഷം നടന്‍ ഹെലികോപ്റ്റര്‍ പറത്തിയിരിക്കുകയാണ്. പൈലറ്റ് ലൈസന്‍സുള്ള വ്യക്തിയാണ് അജിത്. നടന്‍ ഹെലികോപ്റ്ററില്‍ കയറുന്നതിന്റെയും കോക്ക്പിറ്റിലിരിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും വൈറലാണ്.

കഴിഞ്ഞ മാസമാണ് അജിത്തും സംഘവും ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയത്. മഞ്ജു വാര്യരും സംഘത്തിന്റെ ഭാഗമായി. നടന്റെ പുതിയ ചിത്രം ‘എകെ 61’ല്‍ മഞ്ജു വാര്യരാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ബ്രേക്കിലാണ് മഞ്ജു പര്യടനത്തില്‍ ജോയിന്‍ ചെയ്തത്.

‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘എകെ 61’. ചിത്രം പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രം ബോണി കപൂറാണ് നിര്‍മ്മിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News