Thilakan: പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലകന്‍ അന്തരിച്ചു

പിന്നണി ഗായകനും സഗീത സംവിധായകനുമായ ശ്രീമൂലനഗരം തിലക് നിവാസില്‍ തിലകന്‍(Thilakan) (56) അന്തരിച്ചു. സംസ്‌കാരം നടത്തി. നാല്പത് വര്‍ഷത്തോളമായി കേരളത്തിലെ പ്രധാന ഗാനമേളട്രൂപ്പുകളില്‍ ഗായകനായി. കൊച്ചിന്‍ കലാഭവന്‍, മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സ് എന്നി ഗാനമേള ട്രൂപ്പുകളിലെ പ്രധാന ഗായകനായിരുന്നു.

സലിംബാവ സംവിധാനം ചെയ്ത മോഹിതം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് സീന്‍ നമ്പര്‍ 001 എന്ന ചിത്രത്തിനും സംഗീത സംവിധാനം നിര്‍വ്വഹിച്ചു. എ ഏര്‍ റഹ്മാന്‍, ഇളയരാജ എന്നിവരുടെ ഗാനങ്ങള്‍ക്ക് ട്രാക്ക് പാടിയിട്ടുണ്ട്. തിരുവൈരാണിക്കുളം നട തുറപ്പ് മായി ബന്ധപ്പെട്ട് പത്തോളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

മധു ബാലകൃഷ്ണന്‍, ബിജു നാരായണന്‍ സുജാത, മിന്‍മിനി, ദലീമ എന്നി ഗായക ഗായികമാര്‍ തിലകന്റെ സംഗീത സംവിധാനത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവിധി ഭക്തി ഗാനങ്ങള്‍ക്കും സംഗീതം പകര്‍ന്നിട്ടുണ്ട്. തിലകന്റെ നിര്യാണത്തില്‍ തിരുവൈരാണിക്കുളം അരങ്ങ് കലാസമിതി അനുശോചിച്ചു. ഭാര്യ: ശാന്തി (അധ്യാപിക). അഛന്‍: നാരായണ കുട്ടന്‍. അമ്മ: സരസ്വതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News