
രാജസ്ഥാനിലെ(Rajasthan) ജുന്‍ജുനുവില്‍ എസ്എഫ്ഐ(SFI) നേതാവിനെ സമൂഹവിരുദ്ധര്‍ കൊലപ്പെടുത്തി. ജുന്‍ജുനു പൂര്‍വവിദ്യാര്‍ഥി സംഘടന അധ്യക്ഷന്‍ കൂടിയായ രാകേഷ് ജജ്ജാദിയ റാവുവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി കുപ്രസിദ്ധകുറ്റവാളികള്‍ അടങ്ങുന്ന 13 അംഗസംഘമാണ് രാകേഷിനെ ആക്രമിച്ച് ദാരുണമായി കൊലപ്പെടുത്തിയത്.
ഈയിടെ നടന്ന കോളേജ്, സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ജുന്‍ജുനുവില്‍ അടക്കം രാജസ്ഥാനില്‍ എസ്എഫ്ഐ തിളക്കമാര്‍ന്ന വിജയം നേടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ഭീഷണി ഉയര്‍ന്നിരുന്നു. ആക്രമണസാധ്യത ചൂണ്ടിക്കാട്ടി എസ്എഫ്ഐ നേതാക്കള്‍ പൊലീസിനു പരാതിയും നല്‍കി. എന്നാല്‍ ഭരണകക്ഷി പിന്തുണയുള്ള സമൂഹവിരുദ്ധരെ തടയാന്‍ പൊലീസ് ജാഗ്രത കാണിച്ചില്ല. തെരഞ്ഞെടുപ്പില്‍ എന്‍എസ്യുവിന് സമ്പൂര്‍ണപരാജയമാണ് നേരിട്ടത്.
വിദ്യാര്‍ഥികളുടെ അടക്കം സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ രാജസ്ഥാനിലെ ഗെലോട്ട് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി അമ്രാറാം പറഞ്ഞു. കുറ്റവാളികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here