Rahul Gandhi: ലക്ഷ്യം വഴി തെറ്റുന്ന ജോഡോ യാത്ര

കേരളത്തില്‍ ജാഥയുടെ ലഷ്യം വഴി മാറ്റി രാഹുലിന്റെ ഭാരത് ജോഡോ യാത്ര(bharath jodo yatra). ബിജെപി(bjp)ക്കെതിരെയുള്ള കാമ്പയിന്‍ പദ്ധതിയെ മാറ്റി സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിമര്‍ശന വേദിയാക്കി ജോഡോ യാത്ര മാറ്റി കോണ്‍ഗ്രസ്(congress). സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുമായുള്ള രാഹുലിന്റെ കൂടിക്കാഴ്ചയും കേരളത്തിലെത്തിയ ജയറാം രമേശ് അടക്കമുള്ള നേതാക്കളുടെ പ്രതികരണവും ഇതിന് ഉദാഹരണമാണ്.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഇന്ത്യയെ ഒന്നിക്കാനാണ് യാത്ര. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വര്‍ഗീയതക്കെതിരെയുള്ള പോരാട്ടമാണ് പ്രധാന മുദ്രാവാക്യം. പക്ഷെ കേരളത്തില്‍ എത്തിയപ്പോള്‍ രാഹുലിന്റെ ജോഡോ യാത്രയുടെ ട്രാക്ക് കോണ്‍ഗ്രസ് മാറ്റി. കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കാമ്പയിനാണ് ജാഥയുടെ മുഖ്യ അജണ്ട.

കേരളത്തില്‍ ബിജെപിയുടെ എ ടീമാണ് സിപിഐഎമ്മെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവന മുതല്‍ ഇത് പ്രകടമാണ്. മാത്രമല്ല വിഴിഞ്ഞും സമരസമിതി നേതാക്കളുമായും കെ-റെയില്‍ സമരസമിതി നേതാക്കളുമായും രാഹുല്‍ നടത്തിയ കൂടിക്കാഴ്ചയുടെ രാഷ്ട്രീയം സങ്കുചിത മുതലെടുപ്പാണെന്ന കാര്യം ഉറപ്പാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത ആരംഭിച്ച വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കണമെന്നാണ് വിഴിഞ്ഞം സമരസമിതിയുടെ ആവശ്യം.

ഈ പദ്ധതി വേണ്ടെന്ന് പറയാന്‍ രാഹുല്‍ ഗാന്ധിക്ക് പരസ്യമായി ആകുമോ? എന്നിട്ടും രാഹുല്‍ സമരത്തിന് പിന്തുണ നല്‍കിയെന്ന സമരസമിതിയുടെ പ്രതികരണത്തെ ജോഡോ യാത്രയുടെ മീഡിയാ കമ്മിറ്റി പോലും ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. രാഹുലും പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസമായിരുന്നു കെ-റെയില്‍ സമരസമിതിയുമായി രാഹുലിന്റെ കൂടിക്കാഴ്ച. അര്‍ദ്ധ അതിവേഗ പാത പോലുള്ള വികസനപദ്ധതികള്‍ക്ക് കോണ്‍ഗ്രസ് ദേശീയമായി എതിരല്ല. മാത്രമല്ല രാഹുല്‍ ഗാന്ധി ഒരു ഘട്ടത്തിലും വികസനപദ്ധതികളെ തള്ളിപ്പറഞ്ഞിട്ടുമില്ല.

പക്ഷെ രാഹുലിന്റെ ജോഡോ യാത്രയുടെ ലക്ഷ്യം കന്യാകുമാരി കടന്നപ്പോള്‍ വഴിമാറി. അത് സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് ഒപ്പമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News