John Brittas: കാവിപ്പടയുടെ ഭൂമികയിലൂടെയൊന്നും ചുവടുവയ്ക്കാൻ ധീരനായകൻ തയാറല്ല: എഎ ഷുക്കൂറിനോട് ജോൺ ബ്രിട്ടാസ് എംപി

കാവിപ്പടയുടെ ഭൂമികയിലൂടെയൊന്നും ചുവടുവയ്ക്കാൻ നമ്മുടെ ധീരനായകൻ തയാറല്ലെന്ന് രാഹുൽ ഗാന്ധി(Rahul gandhi)യുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി(John Brittas MP). കൈരളി ന്യൂസ് ചർച്ചയിൽ കോൺഗ്രസ് നേതാവ് എഎ ഷുക്കൂറിനുള്ള മറുപടിയായാണ് അദ്ദേഹമിങ്ങനെ പറഞ്ഞത്.

‘വൈവിധ്യം, സമുദായ സൗഹാർദം, ബഹുസ്വരത ഇതൊക്കെയാണ് കേരളം പ്രദാനം ചെയ്യുന്നത്. ഇതൊക്കെ മലയാളികളെ പഠിപ്പിക്കനാണോ മൂപ്പരിവിടെ പത്തുദിവസം ചെലവഴിക്കുന്നത്? അത് അപ്രത്തല്ലേ പഠിപ്പിക്കേണ്ടത്? ഇങ്ങനെയാണോ മോദിയെ നേരിടേണ്ടത്? യാത്ര ചെയ്യുമ്പോൾ ലക്ഷ്യമെന്താണെന്നുകൂടി മനസിലാക്കണ്ടേ?’, തുടങ്ങി രൂക്ഷമായ ചോദ്യങ്ങളാണ് ജോൺ ബ്രിട്ടാസ് എംപി ചർച്ചയിൽ ഉന്നയിച്ചത്.

അദ്ദേഹം മനസിലാക്കേണ്ട കാര്യം ബിജെപിയെ അല്ലെങ്കിൽ നരേന്ദ്ര മോദിയെയാണ് ചെറുക്കേണ്ടതെങ്കിൽ അവരുടെ ഗോദയിൽ ഇറങ്ങിച്ചെന്നാവണം അത് വേണ്ടത് എന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

ജോൺ ബ്രിട്ടാസ് എംപിയുടെ വാക്കുകൾ

കാവിപ്പടയുടെ ഭൂമികയിലൂടെയൊന്നും ചുവടുവയ്ക്കാൻ നമ്മുടെ ധീരനായകൻ തയാറല്ല. യാഥാർഥത്തിൽ ആർക്ക് വേണ്ടിയാണീ യാത്ര? കോൺഗ്രസിൽ ചില ഉപദേഷ്ടാക്കളുണ്ട്. കോൺഗ്രസിന്റെ തലപ്പത്തേക്ക് രാഹുൽ ഗാന്ധിയെ കൊണ്ടുവരാൻ വേണ്ടിയുള്ള ഒരു ആത്മവിശ്വാസം കുത്തിനിറയ്ക്കാൻ വേണ്ടി വഴിയോരങ്ങളിൽ ആരവം സൃഷ്ടിക്കാൻ കഴിയുന്ന സ്ഥലങ്ങളിലൂടെ അദേഹത്തെ കൊണ്ടുപോവുകയാണ്.

വഴിയോരങ്ങളിലൊക്കെ സ്വീകരണങ്ങളേറ്റുവാങ്ങിയിങ്ങനെ പോകുമ്പോൾ ആ ആരവങ്ങളിൽ മയങ്ങി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ അതൊരു നല്ലകാര്യമല്ലേയെന്നു ചിന്തിച്ചുകൊണ്ടാണ് അദ്ദേഹത്തെ ഈയൊരു വഴിത്താരയിലൂടെ ഇവർ നയിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം മനസിലാക്കേണ്ട കാര്യം ബിജെപിയെ അല്ലെങ്കിൽ നരേന്ദ്ര മോദിയെയാണ് ചെറുക്കേണ്ടതെങ്കിൽ അത് അവരുടെ ഭൂമികയിലേക്ക് ഇറങ്ങിത്തിരിച്ച് ആ ഗോദയിൽപ്പോയി ഏറ്റുമുട്ടാനുള്ള ആർജവത്തോടെയാകണം.

ഇപ്പോൾ അദ്ദേഹമിട്ടിട്ടുള്ള റൂട്ട് ഒരു രാഷ്ട്രീയ വനവാസത്തിലേക്കു പോകാനുള്ള റൂട്ടാണ്. വൈവിധ്യം, സമുദായ സൗഹാർദം, ബഹുസ്വരത ഇതൊക്കെയാണ് കേരളം പ്രദാനം ചെയ്യുന്നത്. ഇതൊക്കെ മലയാളികളെ പഠിപ്പിക്കനാണോ മൂപ്പരിവിടെ പത്തുദിവസം ചെലവഴിക്കുന്നത്? അത് അപ്രത്തല്ലേ പഠിപ്പിക്കേണ്ടത്? ഇങ്ങനെയാണോ മോദിയെ നേരിടേണ്ടത്? യാത്ര ചെയ്യുമ്പോൾ ലക്ഷ്യമെന്താണെന്നുകൂടി മനസിലാക്കണ്ടേ?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here