KT Jaleel: ആസാദ് കശ്മീർ പരാമർശം; കെ ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവില്ല

ആസാദ് കശ്മീർ പരാമർശത്തിൽ കെ ടി ജലീലി(kt jaleel)നെതിരെ കേസെടുക്കാൻ ഉത്തരവില്ല. ഹർജിക്കാരന്റെ വാദം കേട്ടു. സെപ്റ്റംബർ 14 ലേക്ക് കേസ്(case) മാറ്റുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്.

കശ്മീര്‍(kashmir) യാത്രക്കു ശേഷം കെ.ടി ജലീല്‍ ഫേസ്ബുക്കിലിട്ട കുറിപ്പാണ് വിവാദമായത്. കശ്മീർ സന്ദർശിച്ച ശേഷം ജലീൽ ഇട്ട ഫേസ്ബുക്ക് കുറിപ്പിലെ ‘ഇന്ത്യ അധീന കശ്മീർ’, ‘ആസാദ് കാശ്മീർ’ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്.

സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകുന്നു

ഉത്തര്‍പ്രദേശ് പൊലീസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനം വൈകും. കഴിഞ്ഞ ആഴ്ച കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതിനാല്‍ ജാമ്യം വൈകുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം 19നാണ് ഇഡി കേസ് ലക്നൗ കോടതി പരിഗണിക്കുന്നത്. ഇഡി കേസ് നിലനില്‍ക്കുന്നതിനാല്‍ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തന്നെ തുടരുമെന്ന് ലഖ്നൗ ജയില്‍ പിആര്‍ഒ സന്തോഷ് വെര്‍മ പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശപ്രകാരം, അഡിഷണല്‍ സെഷന്‍സ് ജഡജ് കഴിഞ്ഞദിവസം സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു.

ജാമ്യം അനുവദിക്കുന്നതിന് എതിരെ യുപി പൊലീസ് ഉന്നയിച്ച വാദങ്ങള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിച്ചത്. ആറാഴ്ച ഡല്‍ഡി വിട്ടു പോകരുതെന്നും എല്ലാ ആഴ്ചയും നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജാമ്യ വ്യവസ്ഥയില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. 2020 ഒക്ടോബറിലാണ് ഹാഥ്രസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News