Accident: കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

ചരക്കുമായി പോയ കണ്ടെയ്നർ ലോറി(lorry) നിയന്ത്രണം വിട്ടു കാറിനു മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. കാർ(car) യാത്രികരായ ദമ്പതികളും മകനുമാണ് മരിച്ചത്. മറ്റു രണ്ടു പേർക്കു പരുക്കേറ്റു.

പഞ്ചാബിലെ ബെഹ്‌റാമിൽ, ഫഗ്‌വാര– ചണ്ഡിഗഢ് ദേശീയപാതയിലാണ് ദാരുണസംഭവമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 18 ചക്രങ്ങളുള്ള കണ്ടെയ്നർ ലോറി, വേഗം കുറയ്ക്കാതെ പെട്ടെന്നു തിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിൽനിന്നും സാധനങ്ങൾ താഴേയ്ക്കു വീണു. ഫഗ്‌വാരയിൽനിന്നു വന്ന ഒരു കാർ ലോറിയുടെ കാബിൻ ഭാഗത്തും മറ്റൊരു കാർ പിന്നിലും ഇടിച്ചു.

കാബിന്റെ ഭാഗത്ത് ഇടിച്ച കാർ പൂർണമായും തകർന്നു. ഇതിൽ സ‍ഞ്ചരിച്ച ദമ്പതികളും മകനുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. ലോറിയുടെ ഡ്രൈവർ മേജർ സിങ്ങിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here