ഹാര്‍ബറില്‍ മത്സ്യം ഇറക്കുന്നതിനിടെ കാല്‍വഴുതി കായലിലേക്ക് വീണു, മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

ബോട്ടില്‍നിന്നും ഹാര്‍ബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീണ് മത്സ്യത്തൊഴിലാളി മരിച്ചു. മുതലപ്പൊഴി ഹാര്‍ബറിലാണ് സംഭവം. ചിറയിന്‍കീഴ് സ്വദേശി ജോണ്‍സണ്‍ (60) ആണ് മരിച്ചത്.

ഹാര്‍ബറിലെ താഴംപള്ളി ലേലപ്പുരയ്ക്ക് സമീപം ബോട്ടില്‍ നിന്ന് കായലിലേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തുറമുഖത്തേക്ക് മടങ്ങിയെത്തിയ ബോട്ടില്‍ നിന്നും ഹാര്‍ബറിലേക്ക് മത്സ്യം ഇറക്കുന്നതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഉടന്‍തന്നെ കൂടെയുണ്ടായിരുന്നവര്‍ കായലില്‍ ചാടി ജോണ്‍സനെ രക്ഷപ്പെടുത്തി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel