Champions League: ഗ്ലാമര്‍ ത്രില്ലറില്‍ ബാഴ്‌സലോണയ്‌ക്കെതിരെ ബയേണ്‍ മ്യൂണിക്കിന് ജയം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് സിയിലെ ഗ്ലാമര്‍ ത്രില്ലറില്‍ ബാഴ്‌സലോണയ്‌ക്കെതിരെ ബയേണ്‍ മ്യൂണിക്കിന് ജയം. സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ മറുപടിയില്ലാത്ത 2 ഗോളുകള്‍ക്കാണ് ബയേണ്‍ ബാഴ്‌സയെ തോല്‍പിച്ചത്. 50 ആം മിനുട്ടില്‍ ലൂക്കാസ് ഹെര്‍ണാണ്ടസും 54 ആം മിനുട്ടില്‍ ലിറോയ്‌സാനെയുമാണ് ഗോളുകള്‍ നേടിയത്.

പഴയ ക്ലബ്ബിനെതിരെ ബാഴ്‌സ ജഴ്‌സിയിലിറങ്ങിയ റോബര്‍ട്ട് ലെവന്‍ഡോസ്‌ക്കിക്ക് ഗോള്‍ നേടാനായില്ല. ചാമ്പ്യന്‍സ് ലീഗില്‍ ഇരു ടീമുകളും ആകെ 11 തവണ ഏറ്റുമുട്ടിയതില്‍ ബയേണിന്റെ ഒന്‍പതാം ജയം കൂടിയാണിത്. മറ്റ് മത്സരങ്ങളില്‍ ലിവര്‍പൂള്‍ 2 -1 ന് ഡച്ച് ക്ലബ്ബ് അജാക്‌സ് ആംസ്റ്റര്‍ഡാമിനെയും ഇന്റര്‍ മിലാന്‍ 2-0 ന് വിക്ടോറിയപ്ലാസനെയും തോല്‍പിച്ചു. ടോട്ടനം സ്‌പോര്‍ട്ടിങ്ങിനോടും എഫ്.സി പോര്‍ട്ടോ ക്ലബ്ബ് ബ്രൂഗെയോടും അത്‌ലറ്റിക്കോ മാഡ്രിഡ് ലെവര്‍ക്യൂസനോടും തോല്‍വി വഴങ്ങി. ഒളിമ്പിക് മാഴ്‌സെയെ എതിരില്ലാത്ത ഒരു ഗോളിന് എയിന്‍ട്രാക്ട് ഫ്രാങ്ക്ഫുര്‍ട്ട് തോല്‍പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News