Attappadi; അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നും തുടരും

അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നും മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയില്‍ തുടരും.29 മുതലുള്ള സാക്ഷികളെ കോടതി ഇന്ന് വിസ്തരിക്കും.

ഇന്നലെ 25 മുതല്‍ 28 വരെയുള്ള സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.ഇതില്‍ 27ആം സാക്ഷി സെയ്തലവി നേരത്തെ നല്‍കിയ മൊഴി മാറ്റി പറഞ്ഞു. ഇതുവരെ 14 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്.

122 സാക്ഷികളുള്ള കേസില്‍ ദിവസവും ഇനി അഞ്ച് സാക്ഷികളെ വെച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണാ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News