NCPCR: ആര്‍.എസ്.എസിന്റെ പോഷക സംഘടനയായി ദേശീയ ബാലാവകാശ കമ്മീഷന്‍ മാറിയെന്ന് കോണ്‍ഗ്രസ്

ദേശീയ ബാലാവകാശ കമ്മീഷനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ആര്‍.എസ്.എസിന്റെ പോഷക സംഘടനയായി ദേശീയ ബാലാവകാശ കമ്മീഷന്‍ മാറിയെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മിഷന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിന് പിന്നാലെയാണ് കോണ്ഗ്രസിന്റെ വിമര്‍ശനം..

രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്രയിലെ പല ദൃശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. ഭാരത് ജോഡോ യാത്രയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നെന്നും ഇത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ജവഹര്‍ ബാല്‍ മഞ്ചാണ് ഇതിന് പിറകിലെന്നും ബാലാവകാശ കമ്മിഷന്‍ കത്തില്‍ പറയുന്നു.

വിഷയത്തില്‍ അന്വേഷണവും നടപടിയും വേണമെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ദേശീയ ബാലാവകാശ കമ്മീഷനെതിരെ രംഗത്ത് വന്ന ജയ്‌റാം രമേഷ് മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് ബാലാവകാശ കമ്മീഷന്‍ ആരംഭിച്ചതെന്നും ഇപ്പോഴത് ആര്‍.എസ്.എസിന്റെ പോഷക സംഘടനയായി മാറിയെന്നും ഭാരത് ജോഡോ യാത്രയുടെ പാളം തെറ്റിക്കാനുള്ള ദയനീയമായ പരിശ്രമമാണ് ദേശീയ ബാലാവകാശ കമ്മീഷന്റേതെന്നും ട്വീറ്റ് ചെയ്തു.പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും ഉപയോഗിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച്ച തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യേടനം തുടരുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുന്നതിനായാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ പദയാത്ര രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News