Rahul Gandhi: രാഹുലിന്റെ യാത്ര കെ.സി. വേണുഗോപാല്‍ ഹൈജാക്ക് ചെയ്തതായി ആരോപണം

രാഹുലിന്റെ യാത്ര കെ.സി. വേണുഗോപാല്‍ ഹൈജാക്ക് ചെയ്തതായി ആരോപണം.രാഹുല്‍ ഘടകകക്ഷി നേതാക്കളെ കാണുമ്പോള്‍ കേരള നേതാക്കളെ തഴഞ്ഞു. സി.എംപി നേതാവ് സി.പി. ജോണിനെ കണ്ടപ്പോള്‍ രാഹുലിന്റെ കൂടെ കെ.സി. വേണുഗോപാല്‍ മാത്രം.കെ.സുധാകരന്‍, വി.ഡി.സതീശന്‍,എം.എം ഹസ്സന്‍ തുടങ്ങിയ നേതാക്കളെ മാറ്റി നിര്‍ത്തി. Aiccയുടെ പാസ് നല്‍കുന്നതും കെ.സി.യുടെ അനുയായികള്‍ക്ക് മാത്രമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്

കോണ്‍ഗ്രസിന്റെ ഐക്യം ശക്തമാക്കാന്‍ എന്ന പേരില്‍ രാഹുല്‍ഗാന്ധി നടത്തുന്ന യാത്ര കേരളത്തിലെ കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമാക്കിയിരിക്കുകയാണ്. ജാഥയെ കെ.സി വേണുഗോപാല്‍ ഹൈജാക്ക് ചെയ്തുവെന്ന പരാതി കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. രാഹുല്‍ ഗാന്ധി യുഡിഎഫ് ഘടകകക്ഷി നേതാക്കളെ കാണുമ്പോഴും കെ.സി. വേണുഗോപാല്‍ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം സി.എം.പി നേതാവ് സി. പി. ജോണിനെ രാഹുല്‍ കണ്ടപ്പോള്‍ കേരളത്തിലെ നേതാക്കളാരും കൂടെയുണ്ടായിരുന്നില്ല. സാധാരണയായി രാഹുല്‍ ഗാന്ധി ഘടകകക്ഷി നേതാക്കളെ കാണുമ്പോള്‍ kpcc പ്രസിഡന്റ്, പ്രതിപക്ഷനേതാവ്, Udf കണ്‍വീനര്‍ എന്നിവര്‍ കൂടെയുണ്ടാകുന്നതാണ് സംഘടനാ രീതി. എന്നാല്‍ സി.പി. ജോണുമായുള്ള കൂടിക്കാഴ്ചയില്‍ മൂന്ന് പേരെയും ഒഴിവാക്കി. അതേ സമയം ജാഥയില്‍ Aicc നല്‍കുന്ന പാസും കെ.സി. അനുകൂലികള്‍ കൈക്കലാക്കുന്നുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും പാസ് ലഭിച്ചിട്ടില്ല. പാസിനെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസ് യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹികള്‍ തമ്മില്‍ തല്ലി. രാഹുല്‍ഗാന്ധിയുടെ വിശ്രമ സ്ഥലത്ത് പ്രവേശിക്കാനുള്ള പാസിനെ ചൊല്ലിയാണ് അടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News