Qatar:കണ്ണീരോടെ നാട്; ഖത്തറില്‍ മരിച്ച നാല് വയസുകാരിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

(Qatar)ഖത്തറില്‍ സ്‌കൂള്‍ ബസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നാല് വയസുകാരി മിന്‍സ മറിയം ജേക്കബിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു. ഖത്തറില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ 8.45 നാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.

തുടര്‍ന്ന് സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്ന് മണിയ്ക്കാണ് സംസ്‌കാരം. ദോഹ അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ഡനിലെ കെ ജി വിദ്യാര്‍ത്ഥിയായിരുന്നു മിന്‍സ് മറിയം ജേക്കബ്.

രാവിലെ സ്‌കൂളിലേക്ക് വന്ന മിന്‍സ ബസിനുള്ളില്‍ ഇരുന്ന് ഉറങ്ങിപ്പോയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോയി. ബസിനുള്ളില്‍ കുടുങ്ങിപ്പോയ കുട്ടി കനത്ത ചൂടില്‍ ശ്വാസം മുട്ടി മരിച്ചെന്നാണ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News