KOLLAM: ഭാരത് ജോഡോ യാത്രയുടെ പാസിനെ ചൊല്ലി കോണ്‍ഗ്രസ് യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹികള്‍ തമ്മില്‍ തല്ല്

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പാസിനെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസ് യൂത്ത്‌കോണ്‍ഗ്രസ് ഭാരവാഹികള്‍ തമ്മില്‍ തല്ല്. ഇന്ന് പുലര്‍ച്ചെ കൊല്ലം പള്ളിമുക്കിലെ സ്വാഗതസംഘം ഓഫീസിലാണ് പാസ് നിഷേധിക്കപ്പെട്ട കോണ്‍ഗ്രസ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. തമ്മിലടിയില്‍ 10 പേര്‍ക്ക് പരിക്കേറ്റു. രാഹുല്‍ഗാന്ധിയുടെ വിശ്രമ സ്ഥലത്ത് പ്രവേശിക്കാനുള്ള പാസിനെ ചൊല്ലിയാണ് അടി.

രാഹുലിന്റെ യാത്ര കെ.സി. വേണുഗോപാല്‍ ഹൈജാക്ക് ചെയ്തതായി ആരോപണം

രാഹുലിന്റെ യാത്ര കെ.സി. വേണുഗോപാല്‍ ഹൈജാക്ക് ചെയ്തതായി ആരോപണം. വി.ഡി. സതീശനും കെ.സുധാകരനും റോള്‍ ഇല്ല.രാഹുല്‍ ഘടകകക്ഷി നേതാക്കളെ കാണുമ്പോള്‍ കേരള നേതാക്കളെ തഴഞ്ഞുവെന്നും രാഹുലിന്റെ കൂടെ കെ.സി. വേണുഗോപാല്‍ മാത്രമാണെന്നും എഐസിസി യുടെ പാസ് നല്‍കുന്നതും കെ.സി.യുടെ അനുനായികള്‍ക്ക് മാത്രമെന്നും ആക്ഷേപം ഉയരുന്നുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലും നിലവില്‍ പാസ് ലഭിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel