Stray dog attack:തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം;ഒരാള്‍ക്ക് പരുക്ക്

(Trivandrum)തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം(stray dog attack). നാഷണല്‍ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനെയാണ് നായ കടിച്ചു പരുക്കേല്‍പ്പിച്ചത്. സ്റ്റാച്യു ഊറ്റുകുഴിയിലായിരുന്നു തെരുവുനായ ആക്രമണം.

ശ്രീനിവാസന്റെ കാലില്‍ ആഴത്തില്‍ മുറിവേറ്റു. ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന് സഞ്ചരിക്കവെ ശ്രീനിവാസനെ നായ പിന്നാലെ എത്തി കടിക്കുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീനിവാസനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇന്നലെ രാത്രി 10.30 നായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News