UDF:കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ നടത്തിയത് 231 വിദേശ യാത്രകള്‍

വിദേശ പര്യടനത്തില്‍ വേറെ ലെവലാണ് കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ UDF സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം മന്ത്രിമാര്‍ നടത്തിയ വിദേശ യാത്രയുടെ എണ്ണം 231 ആണ്. സി എന്‍ ബാലകൃഷ്ണന്‍ മാത്രമാണ് വിദേശയാത്ര നടത്താത്ത ഏക മന്ത്രി,ഏറ്റവും അധികം വിദേശയാത്ര നടത്തിയ മന്ത്രി 32 തവണ വിദേശത്തേക്ക് പറന്ന എം കെ മുനീറാണ്.

മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ വിദേശത്ത് പോകുന്നതിനെ ആക്ഷേപിക്കുന്ന കോണ്‍ഗ്രസ് അവരുടെ ഭരണകാലത്തെ യാത്രകള്‍ മറച്ചുവെച്ചാണ് ആക്ഷേപം നടത്തുന്നത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 6 തവണ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് തവണ യാത്ര നടത്തിയത് സ്വകാര്യ ആവശ്യത്തിനായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരുന്ന എ പി അനില്‍കുമാര്‍ 21 തവണയാണ് വിദേശ യാത്ര നടത്തിയത്. അന്നത്തെ ടൂറിസം ഡയറക്ടര്‍ റാണി ജോര്‍ജ് അനുഗമിച്ചിരുന്നു. അബ്ദുറബ്ബ് 10 തവണ വിദേശത്ത് പോയതില്‍ ഒമ്പതും സ്വകാര്യ ആവശ്യത്തിനായിരുന്നു.

അടൂര്‍ പ്രകാശ് ഒമ്പതും, ആര്യാടന്‍ മുഹമ്മദ് നാലും, കെ ബാബു രണ്ട് തവണയും വിദേശയാത്ര നടത്തിയപ്പോള്‍ സി എന്‍ ബാലകൃഷ്ണന്‍ മാത്രമാണ് വിദേശയാത്ര ചെയ്യാതിരുന്ന ഏക മന്ത്രി. വി കെ ഇബ്രാഹിംകുഞ്ഞ് പതിമൂന്നും, ടി എം ജേക്കബ്, പി കെ ജയലക്ഷ്മി എന്നിവര്‍ ഒരു തവണയുമാണഅ വിദേശത്ത് പോയത്. പി ജെ ജോസഫ് മൂന്ന്, കെ സി ജോസഫ് ഇരുപത്, കുഞ്ഞാലിക്കുട്ടി പത്ത്, പി ജെ ജോസഫ് മൂന്ന്, കെ സി ജോസഫ് ഇരുപത്, കെ എം മാണി ഏഴ്, ഷിബു ബേബി ജോണ്‍ ഇരുപത്തിയേഴും വിദേശ യാത്ര നടത്തിയപ്പോള്‍ എം കെ മുനീര്‍ 32 തവണ വിദേശത്തേക്ക് പറന്ന് ഒന്നാമതായി. ശിവകുമാര്‍ ഏഴ്, തിരുവഞ്ചൂര്‍ 11, അനൂപ് ജേക്കബ് 9, മഞ്ഞളാംകുഴി അലി 5, രമേശ് ചെന്നിത്തല എന്നിവര്‍ 6 തവണയും വിദേശത്തേക്ക് പറന്നു. ചീഫ് വിപ്പായിരുന്ന പി സി ജോര്‍ജ് 5 തവണയും വിദേശത്തേക്ക് പോയി.

അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രിയടക്കം 4 മന്ത്രിസഭാംഗങ്ങളും 231 തവണ വിദേശയാത്ര നടത്തി. ഇക്കാര്യം മനഃപൂര്‍വ്വം മറന്നും ഒളിച്ചുവെച്ചുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപം ഉന്നയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News