യു പ്രതിഭ എംഎല്‍എയുടെ പിതാവ് വി കെ പുരുഷോത്തമന്‍ അന്തരിച്ചു

കായംകുളം എംഎല്‍എ യു പ്രതിഭയുടെ പിതാവ് തകഴി വിരുപ്പാല പള്ളിനാല്‍പ്പട വീട്ടില്‍ വി കെ പുരുഷോത്തമന്‍ (89) അന്തരിച്ചു. ഹൃദയാഘാതം മൂലം ബുധനാഴ്ച പുലര്‍ച്ചെ 2.30നാണ് മരണം സംഭവിച്ചത്. ഭാര്യ: ഉമയമ്മ. മറ്റുമക്കള്‍: പ്രീത, പ്രിയാലാല്‍, പ്രിയ. മരുമക്കള്‍: ശ്രീധരന്‍, സതീഷ്, വര്‍ഷ, പരേതനായ കെ ആര്‍ ഹരി. കൊച്ചുമക്കള്‍: അനന്യ സതീഷ്, ആതിര സതീഷ്, ഇഷ, ശ്രീധി ശ്രീധര്‍, കനിവ് എന്‍ ഹരി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലു മണിക്ക് വീട്ടുവളപ്പില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel