ഭാരവാഹികളില്‍ പലരെയും തഴഞ്ഞ് KPCC പട്ടിക; പുതിയ പട്ടികയില്‍ ട്രഷററും ജനറല്‍ സെക്രട്ടറിമാരും പുറത്ത്|KPCC

(KPCC)കെപിസിസി പട്ടികയില്‍ നിന്ന് ഭാരവാഹികളടക്കം പുറത്ത്. കെപിസിസി ട്രഷററും ജനറല്‍ സെക്രട്ടറിമാര്‍ക്കും പട്ടികയില്‍ ഇടമില്ല. മരണപ്പെട്ട പ്രതാപ വര്‍മ്മ തമ്പാനും പുതിയ പട്ടികയില്‍. കെപിസിസി അധ്യക്ഷ പദവിയില്‍ സമവായം. നാളെ ചേരുന്ന ജനറല്‍ ബോഡി യോഗത്തില്‍ കെ.സുധാകരനെ വീണ്ടും കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുക്കാന്‍ ധാരണ.

അധ്യക്ഷ പദവിയില്‍ തുടരാമെന്ന് ഉറപ്പ് കിട്ടിയതോടെ കെ.സുധാകരന്‍ വഴങ്ങി. പഴയ പട്ടികയില്‍ നിന്ന് കെസി വേണുഗോപാല്‍ പറഞ്ഞവരെ ഒഴിവാക്കി, ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും പരാതിയില്ലാത്ത പ്രാതിനിധ്യം. വിഡി.സതീശന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ എന്‍എസ്.നുസൂറടക്കമുള്ളവര്‍ അവസാന നിമിഷം പുറത്തേക്ക്. മികവ് തെളിയിച്ചില്ലെന്ന് ചുണ്ടിക്കാട്ടി കെപിസിസി ഭാരവാഹികള്‍ അടക്കമുള്ളവരെ ഒഴിവാക്കി. അവാസാനം 285 അംഗ കെപിസിസി പട്ടികയായി. കെപിസിസി ട്രഷററും ജനറല്‍ സെക്രട്ടറിമാര്‍ക്കും പട്ടികയില്‍ ഇടം കിട്ടിയില്ല. തിരുവനന്തപുരത്ത് നിന്ന് പ്രതാപചന്ദ്രന്‍ , ജി.എസ്.ബാബു, സുബോധന്‍, മര്യാപുരം ശ്രീകുമാര്‍ എന്നിവരാണ് ഭാരവാഹികളായിരിക്കെ പട്ടികയില്‍ നിന്ന് പുറത്തായത്.

ചെന്നിത്തലയെ കൈവിട്ട് സുധാകരനൊപ്പം ചേര്‍ന്ന ബിആര്‍എം ഷെഫീറിനും പട്ടികയില്‍ ഇടം നേടാനായില്ല. ശശി തരൂരും അടൂര്‍ പ്രകാശും എംപിമാര്‍ എന്ന നിലയില്‍ ഇടംപിടിച്ചതോടെ ജില്ലയിലെ രണ്ടുപേര്‍ക്ക് അവസരം നഷ്ടമായി. പത്തനംതിട്ടയിലെ എംപിയായ ആന്റോ ആന്റണിയെ സ്വന്തം തട്ടകമായ കോട്ടയത്തെ പ്രാതിനിധ്യത്തിലാണ് ഉള്‍പ്പെടുത്തിയത്. പക്ഷേ ഈ മാനദണ്ഡം തരൂരിന്റെയും അടൂര്‍ പ്രകാശിന്റെ കാര്യത്തി പാലിക്കപ്പെട്ടില്ല. പരേതനായ പ്രതാപ വര്‍മ്മ തമ്പാനും പട്ടികയില്‍ ഉണ്ട്. ഈ ഒഴിവില്‍ പുതിയ ആളെ ഉള്‍പ്പെടുത്തുമെന്നാണ് നേതൃത്വം പറയുന്നത്. പ്രായാധിക്യം കാരണം വിശ്രമം ജീവിതം നയിക്കുന്ന മുതിര്‍ന്ന നേതാക്കളെല്ലാം പട്ടികയിലുണ്ട്.നാളെ പുതിയ അംഗങ്ങളുടെ ജനറല്‍ ബോഡി യോഗം ചേരും. ഈ യോഗത്തില്‍ കെ.സുധാകരനെ വീണ്ടും കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് ധാരണ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here