
കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ നിയമന ക്രമക്കേടുകള്‍ക്കെതിരെ എസ് എഫ് ഐ(SFI) പ്രതിഷേധം. പെരിയയിലെ കേന്ദ്ര സര്‍വ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലേക്ക് വിദ്യാര്‍ത്ഥി മാര്‍ച്ച് നടത്തി.
മതിയായ യോഗ്യത ഇല്ലാതെ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലറായി നിയമിച്ച വെങ്കടേശ്വര്‍ലുവിനെ പുറത്താക്കുക, രജിസ്ട്രാര്‍ നിയമനത്തിലെ അഴിമതി പുറത്തു കൊണ്ടു വരിക, കേന്ദ്ര സര്‍വ്വകലാശാലയിലെ വിവിധ തസ്തികകളില്‍ നടന്ന നിയമനങ്ങള്‍ പ്രത്യേക കമ്മീഷനെ നിയമിച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥി മാര്‍ച്ച് കേന്ദ്ര സര്‍വകലാശാല കവാടത്തില്‍ പോലീസ് തടഞ്ഞു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
പെരിയ പോളിടെക്‌നിക്കിനു മുന്നില്‍ നിന്നും കേന്ദ്ര സര്‍വ്വകലാശാലയിലേക്ക് നടന്ന മാര്‍ച്ചില്‍ നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സംഘ പരിവാറിന്റെ നേതൃത്വത്തില്‍ അധ്യാപക- അനധ്യാപക തസ്തികകളിലും കരാര്‍ ജീവനക്കാരുടെ നിയമനങ്ങളിലുമടക്കം വ്യാപകമായ ക്രമക്കേട് നടക്കുന്നതായി തെളിവുകള്‍ പുറത്ത് വന്നിരുന്നു. കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് എസ് എഫ് ഐ യുടെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here