ഒ.പി.ബി.ആര്‍.സി. പദ്ധതി റോഡ് പരിപാലനത്തിന് വലിയ സാധ്യതയായി മാറും: മന്ത്രി മുഹമ്മദ് റിയാസ്|Muhammad Riyas

ഒ.പി.ബി.ആര്‍.സി. പദ്ധതി റോഡ് പരിപാലനത്തിന് വലിയ സാധ്യതയായി മാറുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). കൈയും കെട്ടി നോക്കിനില്‍ക്കുന്ന സമീപനമല്ല സര്‍ക്കാരിന്റേത്, ക്യത്യമായ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയെ കുറിച്ച് കൈരളി ന്യൂസിനോട് വിശദീകരിക്കുമ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഏഴുവര്‍ഷത്തേക്ക് റോഡുകളുടെ അറ്റകുറ്റപ്പണി ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് കോട്ടയത്ത് നിര്‍വ്വഹിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണി ഇനി മുതല്‍ വേഗത്തില്‍ പൂര്‍ത്തിയാവും.

ഏഴുവര്‍ഷത്തേക്ക് റോഡുകള്‍ മികച്ച നിലയില്‍ തുടരുക എന്നതാണ് ഒ.പി.ബി.ആര്‍ കരാര്‍ കൊണ്ടു ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എം.സി റോഡിലെ കോട്ടയം- അങ്കമാലി വരെയുള്ള ഭാഗത്തിന്റേയും മാവേലിക്കര-ചെങ്ങന്നൂര്‍ റോഡ്, ചെങ്ങന്നൂര്‍-കോഴഞ്ചേരി റോഡുകളുടെയും പരിപാലനം ഉറപ്പാക്കുന്ന പദ്ധതിയുടെ ഉത്ഘാടനം കോട്ടയത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഔട്ട്പുട്ട് ആന്‍ഡ് പെര്‍ഫോമന്‍സ് ബെയ്‌സ്ഡ് റോഡ് കോണ്‍ട്രാക്ട് അഥവാ ഒ.പി.ബി.ആര്‍.സി എന്നാണ് പദ്ധതിയുടെ പേര്. ഏറ്റുമാനൂരില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ മന്ത്രി വി.എന്‍.വാസവന്‍ അദ്ധ്യക്ഷനായി. തോമസ് ചാഴികാടന്‍ എം.പി., മോന്‍സ് ജോസഫ് എം.എല്‍.എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവയും സന്നിഹിതരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News