ഇന്ന് നവോത്ഥാന നായകന്‍ ചട്ടമ്പി സ്വാമിയുടെ 169 -ആം ജയന്തി|Chattampi Swamikal

ഇന്ന് നവോത്ഥാന നായകന്‍ ചട്ടമ്പി സ്വാമിയുടെ(Chattampi Swamikal) 169 -ആം ജയന്തി. കേരളീയ സമൂഹത്തില്‍ നവോത്ഥാനത്തിന്റെ അടിത്തറ പാകുന്നതില്‍ ചട്ടമ്പിസ്വാമികളുടെ പങ്ക് ചെറുതല്ല. ചട്ടമ്പി സ്വാമികളുടെ ജന്മദിനം ജീവകാരുണ്യദിനമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തിനു മുന്നേ ബ്രാഹ്മണാധിപത്യത്തിന്റെ കുടല്‍മാലയണിഞ്ഞൊരു ഗ്രന്ഥം പിറന്നു വേദാധികാര നിരൂപണം. കേരള സമൂഹം ഏറ്റുവാങ്ങിയ ആശയ വിപ്ലവ ജ്വാലയുടെ അഗ്‌നി, സാക്ഷാല്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍. നവോത്ഥാനത്തിന്റെ നെറുകയിലിരുന്ന് ശ്രീനാരായണഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ചട്ടമ്പിസ്വാമികളുടെ വേദാധികാര ചിന്ത നല്‍കിയ പ്രചോദനം ചെറുതല്ല.
വേദങ്ങളുടെ അധിപര്‍ ബ്രാഹ്മണര്‍ അല്ലെന്നും ഏത് വിഭാഗങ്ങളില്‍ പെട്ടവര്‍ക്കും വേദം പഠിക്കാനും പഠിപ്പിക്കുവാനും ഉള്ള അവകാശം ഉണ്ടെന്ന പ്രഖ്യാപനമാണ് വേദാധികാര നിരൂപണത്തിലൂടെ ചട്ടമ്പിസ്വാമികള്‍ നടത്തിയത്..

മതാന്ധതയുടെ മൂര്‍ത്തി ഭാവമായ ബ്രാഹ്മണാധിപത്യം ശവകുടീരത്തിലേക്ക് പതിക്കുന്നതിന്റെ ആദ്യ സൂചന കൂടിയായിരുന്നു ആ മഹത് രചന. വര്‍ണ്ണാശ്രമ വ്യവസ്ഥയെ നിഷേധിച്ചു, സ്ത്രീപുരുഷ സമത്വത്തിനായി നിലകൊണ്ടും, സാര്‍വത്രിക വിദ്യാഭ്യാസത്തിനുമായുള്ള ആഹ്വാനമേകിയും അതുവരെ കേരളീയ സമൂഹം ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ചട്ടമ്പിസ്വാമികള്‍ പൊതുവേദികളില്‍ അവതരിപ്പിച്ചു. പുത്തന്‍ ചിന്തകളുടെ സേനാ നായകന്‍ കൂടിയായിരുന്നു ചട്ടമ്പിസ്വാമികള്‍.

കൊല്ലവര്‍ഷം 1029 ല്‍ തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ ഉള്ളൂര്‍ക്കോട് വീട്ടില്ലാണ് ച്ട്ടമ്പി സ്വാമികളുടെ ജനനം. ജാതി ശ്രേഷ്ഠതയാണ് മറ്റെന്തിനേക്കാളും വലുതെന്ന് കേരളം ഭ്രമിച്ചിരുന്ന നാളുകളിലാണ് ചട്ടമ്പിസ്വാമികളുടെ ജനനവും ജീവിതവും. അദ്ദേഹത്തിനു വശംവദമാകാത്ത ഒരു കലയും വിദ്യയും ശാസ്ത്രവുമില്ലായിരുന്നു. ചിന്തകന്‍ ഗവേഷകന്‍, കവി വ്യാഖ്യാതാവ്, സമുദായ പരിഷ്‌കര്‍ത്താവ്, പണ്ഡിതന്‍ വിപ്ലവകാരി എന്നിങ്ങനെ ബഹുമുഖമായിരുന്നു ചട്ടമ്പിസ്വാമികള്‍ക്ക്…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News