റോഡുകള്‍ പരിപാലന കാലാവധിക്കുളളില്‍ തകരുന്നത് ഗൗരവകരം; മന്ത്രി മുഹമ്മദ് റിയാസ്

റോഡുകള്‍ പരിപാലന കാലാവധിക്കുളളില്‍ തകരുന്നത് ഗൗരവകരമെന്നും റണ്ണിംഗ് കോണ്‍ട്രാക്റ്റിലൂടെ ഇത് പരിഹരിക്കപ്പെടുമെന്നും മന്ത്രി മുഹമ്മദ് റിയാസ്, ഇത് തെറ്റായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ട് പോകുെമന്നും റിയാസ് വ്യക്തമാക്കി.

ഒ.പി.ബി.ആര്‍.സി. പദ്ധതി റോഡ് പരിപാലനത്തിന് വലിയ സാധ്യതയായി മാറും: മന്ത്രി മുഹമ്മദ് റിയാസ്

ഒ.പി.ബി.ആര്‍.സി. പദ്ധതി റോഡ് പരിപാലനത്തിന് വലിയ സാധ്യതയായി മാറുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). കൈയും കെട്ടി നോക്കിനില്‍ക്കുന്ന സമീപനമല്ല സര്‍ക്കാരിന്റേത്, ക്യത്യമായ ഇടപെടല്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയെ കുറിച്ച് കൈരളി ന്യൂസിനോട് വിശദീകരിക്കുമ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

ഒ.പി.ബി.ആര്‍.സി. പദ്ധതി റോഡ് പരിപാലനത്തിന് വലിയ സാധ്യതയായി മാറുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഏഴുവര്‍ഷവും റോഡിന്റെ നിലവാരം ഉറപ്പാക്കും. രണ്ടാം ഘട്ട ഉദ്ഘാടനം വൈകാതെ ഉണ്ടാവും.

പദ്ധതി വിജയകരമായാല്‍ കൂടുതല്‍ റോഡുകള്‍ ഇതിന്റെ ഭാഗമായി മാറുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News