Kozhikode:വാര്‍ത്തയില്‍ നിറഞ്ഞ കോഴിക്കോട്ടെ തെരുവുനായക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി

വാര്‍ത്തയില്‍ നിറഞ്ഞ കോഴിക്കോട്ടെ തെരുവുനായക്ക്(stray dog) വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി. പൂളക്കടവിലെ എ ബി സി സെന്ററില്‍ നടന്ന ശസ്ത്രക്രിയക്ക് ശേഷം നായ നിരീക്ഷണത്തിലാണ്. വന്ധ്യംകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന വാര്‍ത്ത ചര്‍ച്ചയായിരുന്നു. പേ വിഷ പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പും ജില്ലയില്‍ തുടങ്ങി.

കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന തെറ്റായ വാര്‍ത്ത വലിയ വിവാദമായിരുന്നു. നായയെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടില്ല എന്ന് തെളിഞ്ഞു. ഒരു ദിവസം നിരീക്ഷണത്തില്‍ വെച്ച ശേഷം പൂളക്കടവിലെ എ ബി സി സെന്ററില്‍ നായയുടെ ശസ്ത്രക്രിയക്ക് നടന്നു. ഡോ. വി എസ് ശ്രീഷ്മയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ

3 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ കോഴിക്കോട് എ ബി സി സെന്ററില്‍ 9,710 നായകളെ ഇതിനകം വന്ധ്യംകരിച്ചു. ജില്ലയുടെ പല ഭാഗങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ നായ അടക്കമുള്ള വളര്‍ത്ത് മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ക്യാമ്പ് തുടങ്ങി. മൂന്നു ദിവസം മാങ്കാവ് മൃഗാശുപത്രിയില്‍ പേ വിഷ പ്രതിരോധ കുത്തിവെപ്പ് നടക്കും. നിലവില്‍ വാക്‌സിന്‍ എടുക്കാത്ത എല്ലാ വളര്‍ത്തു നായകളെയും ക്യാമ്പിലെത്തിച്ച് കുത്തിവെപ്പ് എടുക്കാനാണ് നിര്‍ദേശം. ഒരു വര്‍ഷത്തിനുള്ളില്‍ വാക്‌സിന്‍ എടുത്ത നായകള്‍ക്ക് വീണ്ടും എടുക്കേണ്ടതില്ല. അടുത്ത ദിവസങ്ങളില്‍ ജില്ലയിലെ മറ്റിടങ്ങളിലും വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News