Rahul Gandhi:രാഹുല്‍ ഗാന്ധിയുടെ ജോഡോ വഴിമാറുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കോണ്‍ഗ്രസ്

ബിജെപി ശക്തി കേന്ദ്രങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ വഴിമാറുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാരിനെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ നേരിട്ട് വിമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി യാത്രയിലിതുവരെ തയ്യാറായിട്ടില്ലെന്ന വിമര്‍ശനവും ശക്തമാകുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികളെ എതിര്‍ക്കുന്ന സമരക്കാരുമായി ചര്‍ച്ച നടത്തിയ രാഹുല്‍ പൂട്ടിപ്പോയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളെ കണ്ടില്ല.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ 80 അംഗങ്ങളെ എത്തിക്കുന്ന ഉത്തര്‍പ്രദേശില്‍ ജോഡോ യാത്ര കടന്നുപോകുക കേവലം രണ്ടുദിവസം മാത്രം. സംഘപരിവാരിന്റെ സ്വധീന മേഖലയായ ഹിന്ദി ഹൃദയ ഭൂമി തൊടാതെയാണ് യാത്ര. ഗുജറാത്തും,ഹിമാചല്‍ പ്രദേശും യാത്രയില്‍ ഇല്ല. രാഹുല്‍ ഗാന്ധിയുടെ യാത്ര ഒരാഴ്ച പിന്നിട്ടു കഴിഞ്ഞു, എന്നിട്ടും സംഘപരിവാര്‍ ശക്തികേന്ദ്രങ്ങള്‍ ഒഴിവാക്കിയാണോ ആണോ ബിജെപിയെ തുരത്താനുള്ള യാത്രയെന്ന കാതലായ ചോദ്യത്തിന് ഇതുവരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യക്തമായ ഉത്തരമില്ല. ബിജെപിക്ക് നിയമസഭാംഗം പോലുമില്ലാത്ത കേരളത്തില്‍ 19 ദിവസമാണ് യാത്ര. മാത്രമല്ല ബിജെപി സര്‍ക്കാരിനെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ നേരിട്ട് വിമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി യാത്രയിലിതുവരെ തയ്യാറായിട്ടുമില്ല.

വിലക്കയറ്റത്തെയും വിദ്വേഷ രാഷ്ട്രീയത്തെയും പരാമര്‍ശിച്ചെങ്കിലും കേന്ദ്ര സര്‍ക്കാരിനെ രാഹുല്‍ ഇതുവരെ നേരിട്ട് കുറ്റപ്പെടുത്തിയതുമില്ല. രാഹുലിന്റെ യാത്രയുടെ ലക്ഷ്യം കേരളത്തില്‍ ബിജെപി അല്ലെന്ന് വ്യക്തം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികളെ എതിര്‍ക്കുന്ന സമരക്കാരുമായെല്ലാം രാഹുല്‍ ചര്‍ച്ച നടത്തി. പക്ഷെ ബിജെപി സര്‍ക്കാരിന്റെ നയം കാരണം പൂട്ടിപ്പോയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളെ കാണാന്‍ രാഹുല്‍ കൂട്ടാക്കിയില്ല. കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയ വിജയ മോഹിനി മില്ലില്‍ ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകള്‍ മാസങ്ങളായി സമരത്തിലാണ്. കേന്ദ്രം വില്‍പ്പനയ്ക്കുവച്ച എച്ച്എന്‍എല്ലിനെ കുറിച്ചും രാഹുല്‍ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News